പൂനെ: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ചികിത്സാ സമ്പ്രദായം മികച്ചതും ചിലവ് കുറഞ്ഞതുമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി പറഞ്ഞു. ഇപ്പോൾ മഠം, ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ എന്നിവ വൈദ്യശാസ്ത്രരംഗത്തും പ്രവർത്തിക്കുന്നു, കാരണം ആരോഗ്യപൂർണ ഇന്ത്യയാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടാണ് ധാർമ്മികമേഖലയിൽ പ്രവർത്തിക്കുന്നവരും ആരോഗ്യത്തിന് മുൻതൂക്കം നൽകി സാമൂഹിക വികസനത്തിനായി മുന്നോട്ടുവരുന്നത്.
ആർ എസ് എസ് സർസംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസിന്‍റെ സ്മരണയ്ക്കായി പൂനെ മെഡിക്കല്‍ സര്‍വീസ് ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന് നിർമ്മിക്കുന്ന ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് ബിബ്‌വേവാഡിയിലെ അണ്ണാ ഭാവു സാഥേ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യസിഇഒ അഡാർ പൂനെവാല്ല, ആർ എസ് എസ് പ്രാന്ത സംഘചാലക് നാനാസാഹേബ് ജാദവ്, സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് ഷിരിഷ് ദേശ്പാണ്ഡെ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
മെഡിക്കൽ രംഗത്ത് വലിയ സേവനം ആവശ്യമാണെന്ന് ഭയ്യാജി ജോഷി പറഞ്ഞു. സമൂഹത്തിലെ ഒരു വിഭാഗത്തിന് ചികിത്സാ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നു, എന്നാൽ മറുവശത്ത് വനവാസികൾക്കും തൊഴിലാളികൾക്കും ചികിത്സ ലഭിക്കുന്നില്ല. ശാരീരിക ആരോഗ്യത്തേക്കാൾ മാനസികാരോഗ്യത്തിന്റെ പ്രശ്നം കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്. വ്യക്തികളും സമൂഹവും മാനസികമായി ശക്തരാകണം. മരുന്ന് കൊണ്ട് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താം. പക്ഷേ, മാനസികാരോഗ്യത്തിനായി നമ്മൾ പ്രവർത്തിക്കണം.
ദേവറസ് ജി സേവനത്തിന്റെ മന്ത്രം രാഷ്ട്രത്തിന് നൽകിയിരുന്നു, അദ്ദേഹത്തിന്റെ പേരിൽ ഈ ആശുപത്രി ആരംഭിക്കുന്നു, ഇതാണ് ആശുപത്രിയുടെ യഥാർത്ഥ ആസ്തി. ഈ പ്രോജക്റ്റിനായി പ്രവർത്തിക്കുന്ന ഘടകങ്ങളുടെ വൈകാരിക വശം വളരെ ശക്തവും അവരുടെ സേവനബോധം സുദൃഢവുമാണ്.
ദരിദ്ര നാരായണൻ ദരിദ്ര ദേവോ ഭവ എന്നീ മന്ത്രങ്ങൾ മുൻ നിർത്തിയാണ് ആർ എസ് എസ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
Discussion about this post