മുംബൈ : ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ വിപുൽ അമൃത്‌ലാൽ ഷായുടെ ചിത്രം ദി കേരള സ്റ്റോറിയുടെ ട്രെയിലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ട്രെയിലർ 2 മിനിറ്റ് 45 സെക്കൻഡ് ആണ്. കേരളത്തിലെ സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി ഭീകരവാദത്തിലേക്ക് മാറ്റുന്നതിന്റെ ആവിഷ്ക്കാരമാണ് ചിത്രം പറയുന്നത് . മെയ് 5 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കേരളത്തിൽ നിന്നുള്ള ചിരിക്കുന്ന ഹിന്ദു കുടുംബത്തിൽ നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. മകളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരമ്മയിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത് . മകൾ ശാലിനി ഉണ്ണികൃഷ്ണൻ കുടുംബത്തോടൊപ്പം വളരെ സന്തോഷത്തിലാണ് കഴിയുന്നത് . ‘എപ്പോഴാണ് നിങ്ങൾ ഐഎസിൽ ചേർന്നത്’ എന്നാണ് ട്രെയിലറിൽ ശാലിനിയോട് ചോദിക്കുന്നത്. അതിന് ഐഎസിൽ എപ്പോൾ ചേർന്നു എന്നറിയുന്നതിനേക്കാൾ പ്രധാനം എന്തുകൊണ്ട്, എങ്ങനെ ചേർന്നു എന്നറിയലാണ്.”- എന്നാണ് പറയുന്നത് .
മുസ്ലീം യുവാവിന്റെ പ്രണയത്തിൽ കുടുങ്ങി ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച് തീവ്രവാദത്തിലേക്ക് പോകുന്ന ശാലിനിയെ ഫാത്തിമയാക്കിയാണ് മാറ്റുന്നത് . ശാലിനിയെക്കൂടാതെ, കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതംമാറ്റുന്നതിന്റെ ഹൃദയഭേദകമായ ക്രൂരതയും കാണിക്കുന്നു.
അടുത്ത 20 വർഷത്തിനുള്ളിൽ കേരളം ഇസ്ലാമിക രാഷ്‌ട്രമായി മാറുമെന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയും ട്രെയിലറിൽ ഉദ്ധരിക്കുന്നു. ശാലിനി ഉണ്ണികൃഷ്ണന്റെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ആദാ ശർമ്മയാണ്.
കേരളത്തിൽ നിന്നുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയി മതം മാറ്റുന്നതിന്റെ ഹൃദയഭേദകമായ കാഴ്‌ച്ചകളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്
Discussion about this post