ന്യൂദല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന അമേരിക്കന്‍ റിപ്പോര്‍ട്ട് അപക്വവും അപലപനീയവുമാണെന്ന് വിദേശകാര്യമന്ത്രാലയം. യുഎസ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ (യുഎസ്സിഐആര്‍എഫ്) റിപ്പോര്‍ട്ട് പക്ഷപാതപരവും ഗൂഢോദ്ദേശ്യത്തോടെയുള്ളതുമാണെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി കുറ്റപ്പെടുത്തി. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ചും ജനാധിപത്യ ധാര്‍മ്മികതയെക്കുറിച്ചും മനസിലാക്കാന്‍ അമേരിക്കന്‍ ഏജന്‍സി തയാറാകണം. നിരുത്തരവാദപരമായ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഒരു അന്താരാഷ്ട്ര ഏജന്‍സിക്ക് ചേര്‍ന്നതല്ല. ഇത് യുഎസ്‌സിഐആര്‍എഫിനെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമേ ഉതകൂ എന്ന് അരിന്ദം ബാഗ്ചി പറഞ്ഞു.
Discussion about this post