ഇംഫാല്‍: ഒരു പതിറ്റാണ്ടായി ഒതുങ്ങി നിന്ന വടക്കുകിഴക്കന്‍ തീവ്രവാദത്തിന്റെ അവശിഷ്ടങ്ങളുടെ ആളിക്കത്തലായിട്ടാണ് മണിപ്പൂരിലെ പ്രശ്‌നങ്ങളെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗോത്രസമൂഹത്തിന്‍റെ ഭൂമി കൈയേറിയും അവരെ മതംമാറ്റിയും സംഘടിതരായവരാണ് പുതിയ കലാപത്തിന് പിന്നിലെന്നാണ് സൂചന.
മണിപ്പൂര്‍ ഹൈക്കോടതിയുടെ ഒരു നിര്‍ദേശത്തിന്‍റെ മറവിലാണ് മലയോര മേഖലയിലല്‍ ഭൂരിപക്ഷമായ മെയ്തിയ ഗോത്രസമൂഹത്തിന് നേരെ ഇക്കൂട്ടര്‍ കടന്നാക്രമണം നടത്തിയത്. കുക്കി വിഭാഗത്തില്‍നിന്ന് മതംമാറിയ ഗോത്രസമൂഹത്തെ മുന്നില്‍ നിര്‍ത്തിയാണ് അക്രമങ്ങള്‍. തിരിച്ചടി ഉണ്ടായതോടെ കലാപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കരുതലോടെ നീങ്ങിയതിനാല്‍ അക്രമങ്ങള്‍ പെട്ടന്ന് അടിച്ചമര്‍ത്താനായി. അതിനിടെ മണിപ്പൂരില്‍ ആരംഭിച്ച അക്രമത്തിന്റെ ചുവട് പിടിച്ച് മേഘാലയയിലും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. ഷില്ലോങ്ങിനടുത്ത് നോഗ്രിം കുന്നുകളിലാണ് സംഘര്‍ഷം ഉണ്ടായത്. ഇരുവിഭാഗങ്ങളിലും പെട്ട പതിനാറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post