അയോദ്ധ്യ : അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ സന്ദർശനം നടത്തി മുൻ നേപ്പാൾ രാജാവ്. ഇന്ത്യ സന്ദർശനത്തിനെത്തിയപ്പോഴാണ് മുൻ നേപ്പാൾ രാജാവ് ജ്ഞാനേന്ദ്ര ബിർ ബിക്രം ഷാ രാമജന്മഭൂമിയിൽ എത്തിയത്. ജ്ഞാനേന്ദ്ര രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും ഹനുമാൻഗർഹി ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും ചെയ്തു. ‘റാം കി പൈഡി’യിൽ സരയൂ നദിയുടെ തീരവും അദ്ദേഹം സന്ദർശിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് പര്യടനത്തിനിടെ അദ്ദേഹം, അയോദ്ധ്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന് സൗകര്യമൊരുക്കി. സംസ്ഥാന അതിഥിയായാണ് അദ്ദേഹം ഭാര്യയ്‌ക്കും കുടുംബത്തിനും ഒപ്പം അയോദ്ധ്യയിലെത്തിയത്. സർക്യൂട്ട് ഹൗസിൽ കുറച്ചുനേരം തങ്ങിയ ജ്ഞാനേന്ദ്ര പിന്നീട് കനത്ത സുരക്ഷയ്‌ക്കിടയിൽ ഹനുമാൻഗർഹി ക്ഷേത്രവും രാമജന്മഭൂമിയും സന്ദർശിക്കുകയായിരുന്നു.
Discussion about this post