മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ചത് പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളോടെയെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്തദാസ്. 500, 1000 നോട്ടുകൾ പിൻവലിച്ചപ്പോൾ വിപണയിൽ അതിന്റെ പ്രതിഫലനം ഉണ്ടാകാതിരിക്കാനാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചതെന്നും അത് ലക്ഷ്യം കണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർബിഐയുടെ കറൻസി മാനേജ്‌മെന്റിന്റെ ഭാഗമായാണ് 2000 നോട്ടുകൾ പിൻവലിക്കുവാനുള്ള തീരുമാനം എന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ് വ്യക്തമാക്കി. നിലവിൽ വിപണിയിൽ പ്രചരിക്കുന്ന 2000-ത്തിന്റെ ഒട്ടുമിക്ക നോട്ടുകളും തിരികെ വരുമെന്നും തിരിച്ചെത്തിയ നോട്ടുകളുടെ അളവ് തിട്ടപ്പെടുത്തിയ ശേഷം തുടർ തീരുമാനങ്ങൾ എടുക്കും. നാല് മാസത്തെ സമയപരിധിയുള്ളതിനാൽ നോട്ട് മാറ്റിയെടുക്കാൻ ജനങ്ങൾ തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും അവയ്‌ക്ക് നിയമസാധുത ഉണ്ടായിരിക്കും. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച ശേഷം സമ്പദ്വ്യവസ്ഥയിൽ പണലഭ്യത ഉറപ്പാക്കാനാണ് 2016 നവംബറിൽ 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് ആർബിഐ പുറത്തിറക്കിയത്.
Discussion about this post