പനാജി: പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍റെ അവശിഷ്ടങ്ങള്‍ ഗോവയില്‍ നിന്ന് തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബിജെപി സര്‍ക്കാര്‍ ഗോവയുടെ തനിമയെ വീണ്ടെടുക്കാനുള്ള യാത്രയിലാണെന്ന് അദ്ദേഹം പറഞ്ഞു. ബേത്തുല്‍ കോട്ടയില്‍ ഛത്രപതി ശിവാജിയുടെ രാജ്യാഭിഷേകച്ചടങ്ങിന്‍റെ 350-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രമോദ് സാവന്ത്.
സ്വരാജ്യം എന്ന ആശയം ശിവാജിയാണ് മുന്നോട്ടുവച്ചത്. മഹാക്ഷേത്രങ്ങള്‍ക്കും ഗോവയുടെ ജീവിതത്തിനും കനത്ത ആഘാതമേല്‍പിച്ച പോര്‍ച്ചുഗീസ് അതിക്രമങ്ങളില്‍ നിന്ന് ഗോവയെ സമ്പൂര്‍ണമായി മോചിപ്പിക്കാന്‍ ശിവാജിയുടെ മാര്‍ഗം പിന്‍തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ശിവജിയാണ് ഗോവയില്‍ സപ്തകോടേശ്വര ക്ഷേത്രം പുനര്‍നിര്‍മിച്ചത്. ശിവജിയുടെ സാന്നിധ്യമാണ് ഗോവയെ ഇന്നും ഗോവയായി നിലനിര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post