ഇംഫാല്‍: സംസ്ഥാനത്തെ ജനങ്ങള്‍ക്കും രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും നേരെ വരുന്ന ഒരു ഭീഷണിയെയും ഭയക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ഡോ. ബീരേന്‍ സിങ്. സംഘര്‍ഷങ്ങള്‍ ആളിക്കത്തിച്ചാല്‍ മണിപ്പൂരിനെ സ്വന്തം വഴിക്ക് കൊണ്ടുവരാമെന്ന കരുതുന്നവരുണ്ട്. അവര്‍ക്ക് വഴങ്ങാന്‍ എന്തായാലും തയാറല്ലെന്ന് ഇംഫാലിലെ കാര്‍ഗില്‍ വിജയദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂരില്‍ കടന്നുകയറിയ അനധികൃത കുടിയേറ്റക്കാരെ ഒന്നൊഴിയാതെ പുറത്താക്കുമെന്നത് സര്‍ക്കാരിന്റെ നയമാണ്. അതില്‍ വിട്ടുവീഴ്ചയില്ല. അവരുടെ സാമ്പത്തിക ഉറവിടങ്ങള്‍ നശിപ്പിക്കും. അത് മയക്കുമരുന്നായാലും ഓപ്പിയം(കറുപ്പ്) കൃഷിയായാലും അവസാനിപ്പിക്കും. അതിനെതിരെ വരുന്ന ഒരു ഭീഷണിക്കും മുന്നില്‍ മുട്ടുമടക്കില്ല. അനധികൃത മയക്കുമരുന്ന് സംഘത്തിനെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കും വിധം അയല്‍ സംസ്ഥാനങ്ങള്‍ പെരുമാറുന്നത് ശരിയല്ല. കുക്കികള്‍ കുടിയേറ്റക്കാരല്ല. അവര്‍ മണിപ്പൂരിന്റെ സ്വന്തം ജനതയാണ്. എന്നാല്‍ മിസോറാമില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടന്ന ഐക്യദാര്‍ഢ്യറാലി തെറ്റായ സന്ദേശമാണ് നല്കുന്നത്, മണിപ്പൂരിലെ സംഘര്‍ഷത്തില്‍ കുക്കി ഗോത്രവര്‍ഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മിസോറാമില്‍ നടന്ന റാലിയില്‍ മുഖ്യമന്ത്രി സോറാംതാങ് പങ്കെടുത്തതിനെ പരാമര്‍ശിച്ച് ബിരേന്‍സിങ് പറഞ്ഞു.
മണിപ്പൂരിനെച്ചൊല്ലി യൂറോപ്യന്‍ പാര്‍ലമെന്റ് ആശങ്കപ്പെടണ്ട. അവര്‍ക്ക് അവിടെ വേറെ എന്തെങ്കിലും പരിഹരിക്കാനുണ്ടെങ്കില്‍ അത് ചെയ്യുന്നതാണ് നല്ലത്. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയത്തെ പരിഹസിച്ചുകൊണ്ട് ബീരേന്‍ സിങ് പറഞ്ഞു, ഇത് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന പ്രസ്താവനകള്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്തവരുടെ വെറും വായാടിത്തമാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post