VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹരിയാനയില്‍ ശ്രാവണപൂജായാത്രയ്ക്ക് നേരെ കല്ലേറ്, ആക്രമണം

സംഘര്‍ഷത്തില്‍ മൂന്ന് മരണം

VSK Desk by VSK Desk
1 August, 2023
in ഭാരതം
Share
Tweet
SendTelegram

ഗുരുഗ്രാം(ഹരിയാന): ശ്രാവണപൂജ തടയാനുള്ള മുസ്ലീം മതമൗലികവാദികളുടെ ആസൂത്രിതനീക്കത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അക്രമികളുടെ കല്ലേറില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. രാത്രി വൈകി നൂഹിലെ അന്‍ജുമാന്‍ മസ്ജിദിന് സമീപം ബിഹാര്‍ സ്വദേശിയായ സാദ്(26) എന്നയാളും മരിച്ചിട്ടുണ്ട്.

ഹരിയാനയിലെ മേവായില്‍ നൂഹ് എന്ന പ്രദേശത്താണ് ശ്രാവണ പൂജയുടെ ഭാഗമായി നടന്ന ബ്രിജ്മണ്ഡല്‍ ജലാഭിഷേക യാത്രയ്ക്കുനേരെ ആസൂത്രിതമായ ആക്രമണം നടന്നത്. കഴിഞ്ഞ രാത്രിയിലാണ് പ്രദേശത്തെ വീടുകളുടെ ടെറസുകളില്‍ നിന്നും മറ്റും ശോഭായാത്രയ്ക്കുനേരെ കല്ലേറ് ഉണ്ടായത്. അക്രമത്തില്‍ ഭയന്ന രണ്ടായിരത്തിലധികം ഭക്തജനങ്ങള്‍ക്ക് മേവായ്ക്ക് പുറത്ത് നല്‍ഹാര്‍ മഹാദേവ ക്ഷേത്രത്തില്‍ അഭയം പ്രാപിക്കേണ്ടിവന്നു. തീര്‍ത്ഥാടകരുടെ നാല്പത് വാഹനങ്ങള്‍ വഴിയില്‍ അഗ്‌നിക്കിരയാക്കി. കല്ലേറില്‍ അന്‍പതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു.

ഛോട്ടാ പാകിസ്ഥാന്‍ എന്ന് അറിയപ്പെടുന്ന മേവായിലൂടെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലീം മതമൗലികസംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശോഭായാത്ര ഒരുകൂട്ടം തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് തുടരാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ശോഭായാത്രയ്ക്ക് നേരെ വീടുകളുടെ ടെറസില്‍ നിന്ന് കല്ലേറും കുപ്പിയും പെട്രോള്‍ ബോംബുകളും എറിഞ്ഞത്.

മേവായിലെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് 57 സെക്ടറിലെ അന്‍ജുമാന്‍ മസ്ജിദ് പരിസരത്ത് സംഘര്‍ഷമുണ്ടായത്.  പള്ളിക്കുമുന്നിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റാണ് സാദ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നൂഹില്‍ ശ്രാവണപൂജയ്ക്ക് നേരെ അക്രമം നടന്ന വാര്‍ത്ത പരന്നതോടെ ഗുരുഗ്രാമിലും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. സോഹ്നയിലെ പ്രക്ഷുബ്ധരായ ജനക്കൂട്ടം നാല് വാഹനങ്ങളും ഒരു കടയും കത്തിച്ചു. അതേസമയം കഴിഞ്ഞ ദിവസം രാത്രിക്കുശേഷം അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നുഹിലും മറ്റ് സംഘര്‍ഷ പ്രദേശങ്ങളിലും പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഉണ്ടായതെല്ലാം നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെവിടില്ല., അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും, ”മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Share1
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies