ന്യൂദല്‍ഹി ചന്ദ്രയാന്‍ 3ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചയുടന്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്‍റെ ആദ്യ വീഡിയോ ഐഎസ് ആര്‍ ഒ പുറത്തുവിട്ടു. വളരെ വ്യക്തമായി ചന്ദ്രന്‍റെ ഒരു തൊട്ടടുത്തെന്ന പോലെയുള്ള ഒരു കാഴ്ച ഈ വീഡിയോ നല്‍കുന്നു.
ഐഎസ് ആര്‍ ഒ പുറത്തുവിട്ട വീഡിയോ കാണാം:
ചന്ദ്രയാന്‍ 3ന്‍റെ വന്‍വിജയത്തെ കുറിക്കുന്നതാണ് ഈ വീഡിയോ. പക്ഷെ ഏറ്റവും സുപ്രധാനമായി കൈവരിക്കേണ്ട നേട്ടം ചന്ദ്രയാന്‍ 3ലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുക എന്നതാണ്.
പക്ഷെ ഇതിലേക്കെത്താന്‍ ഇനിയും കടമ്പകള്‍ കടക്കണം. ഇപ്പോള്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ 3നെ അഞ്ച് തവണ ഭ്രമണപഥം താഴ്ത്തി ചന്ദ്രന്‍റെ അടുത്തെത്തിക്കും. അതിന് ശേഷമായിരിക്കും വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ആഗസ്ത് 23നോ 24നോ ആണ് വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗ് നടത്തുകയെന്ന് ഐഎസ് ആര്‍ഒ പറയുന്നു. എല്ലാംവിചാരിച്ച പോലെ നടന്നാല്‍ ആഗസ്ത് 23ന് വൈകീട്ട് 5.47നാണ് വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. പിന്നീട് ചന്ദ്രന്‍റെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ വിക്രം നല്‍കും.
Discussion about this post