ന്യൂദല്‍ഹി: വ്യാജ ആന്ഡ്രോയിഡ് ആപ്പിനെ കുറിച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി).
ഒരു വ്യാജ ഐആര്‍സിടിസി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഫിഷിംഗ് ലിങ്കുകള്‍ അയച്ച് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ കുരുക്കാന്‍ കാമ്പെയ്ന്‍ നടക്കുന്നതായി സ്ഥാപനം മുന്നറിയിപ്പുനല്‍കി. ഐആര്‍സിടിസി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മെയില്‍ അയച്ചിട്ടുണ്ട്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ അപകടകരമായ പ്രചാരണത്തെക്കുറിച്ചും ഇത് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചില തട്ടിപ്പുകാര്‍ വലിയ തോതില്‍ ഫിഷിംഗ് ലിങ്കുകള്‍ അയയ്ക്കുകയാണ്. സാധാരണ പൗരന്മാരെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളിലേക്ക് കബളിപ്പിക്കാന്‍ വ്യാജ ‘ഐആര്‍സിടിസി റെയില്‍ കണക്റ്റ്’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യാജ മൊബൈല്‍ ആപ്പ് കാമ്പെയ്ന്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ സൂക്ഷിക്കണം എന്ന് ട്വീറ്റിലൂടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
വ്യാജ മൊബൈല്‍ ആപ്പിന്റെ സ്‌നാപ്പ്‌ഷോട്ടും ഇതിനൊപ്പം ഐആര്‍സിടിസി പങ്കിട്ടു. ഔദ്യോഗിക ആപ്പ് സ്‌റ്റോറുകള്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പിള്‍ ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ നിന്ന് മാത്രം ഐആര്‍സിടിസി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു. ആളുകള്‍ സംശയാസ്പദമായി കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും നല്‍കിയിരിക്കുന്ന ലിങ്കുകള്‍ വഴി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ തള്ളികളയണമെന്നും അതില്‍ പറയുന്നു.
ഇത്തരം ഫിഷിംഗ് ലിങ്കുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം
സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ [email protected] എന്ന വിലാസത്തിലോ കഞഇഠഇ കസ്റ്റമര്‍ കെയര്‍ ഹോട്ട്‌ലൈനിലോ റിപ്പോര്‍ട്ട് ചെയ്യാനും ഉപയോക്താക്കളോട് ഐആര്‍സിടിസി അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഐആര്‍സിടിസി ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.irctc.co.in) ലഭ്യമാണ്.
irctcconnect.apk. എന്ന സംശയാസ്പദമായ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഐആര്‍സിടിസി ഈ വര്‍ഷം ഏപ്രിലില്‍ എല്ലാ ഉപയോക്താക്കള്‍ക്കും സമാനമായ ഒരു ഉപദേശം നല്‍കിയിരുന്നു. സാധാരണയായി ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ ആപ്പ് പ്രചരിപ്പിക്കുന്നതെന്ന് ഐആര്‍സിടിസി അറിയിച്ചു.
ഉപയോക്താക്കള്‍ സൂചിപ്പിച്ച എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, അത് അവരുടെ മൊബൈല്‍ ഫോണുകളെ ബാധിക്കുമെന്ന് ഐആര്‍സിടിസി പറഞ്ഞു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ആളുകളെ കബളിപ്പിച്ച്, യുപിഐ വിശദാംശങ്ങളും മറ്റ് ബാങ്കിംഗ് വിവരങ്ങളും പോലുള്ള വ്യക്തിഗത വിവരങ്ങളാണ് തട്ടിപ്പുകാര്‍ നേടാന്‍ ശ്രമിക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.
Discussion about this post