VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗണേശചതുര്‍ത്ഥിക്കെതിരെയും തമിഴ്‌നാട് സര്‍ക്കാര്‍

വിഗ്രഹനിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടുന്നു, തൊഴിലാളികള്‍ക്കെതിരെ വ്യാജക്കേസ്

VSK Desk by VSK Desk
15 September, 2023
in ഭാരതം
Share
Tweet
SendTelegram

ചെന്നൈ: സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിന് പിന്നാലെ ഗണേശ വിഗ്രഹനിര്‍മ്മാതാക്കളെ വേട്ടയാടി തമിഴ്‌നാട്. വിനായക ചതുര്‍ത്ഥിആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‌ക്കെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം. ഇതോടെ വിഗ്രഹനിര്‍മ്മാണം ജീവനോപാധിയാക്കിയ നൂറ് കണക്കിന് കരകൗശലത്തൊഴിലാളികളും കുടുംബങ്ങളും പ്രതിസന്ധിയിലായി.

https://x.com/VVSenthilnathan/status/1702369989095756276?s=20

കാരൂരിലെ സുംഗഗേറ്റ് ഏരിയയില്‍ ഗണേശവിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലം കഴിഞ്ഞ ദിവസം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) സീല്‍ ചെയ്തു. ആഘോഷങ്ങള്‍ക്കായി നിര്‍മ്മിച്ച നാനൂറ് ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാളും അടച്ചുപൂട്ടി. വിഗ്രഹനിര്‍മ്മാണം പ്രദേശത്ത് മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്ലാസ്റ്റര്‍ ഓഫ് പാരീസ് (പിഒപി) ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് വിഗ്രഹനിര്‍മ്മാണ ശാല അടച്ചുപൂട്ടിയത്. ഉരുളക്കിഴങ്ങ് മാവും വെള്ളത്തില്‍ എളുപ്പത്തില്‍ ലയിക്കുന്ന മറ്റ് പ്രകൃതിദത്ത മാവുകളും ഉപയോഗിച്ച് ഒരു ദശാബ്ദത്തിലേറെയായി വിഗ്രഹം നിര്‍മ്മിക്കുന്ന കരകൗശലത്തൊഴിലാളികളുടെ ജീവനോപാധിയാണ് സര്‍ക്കാര്‍ തടഞ്ഞത്. പലിശയ്ക്ക് പണം കടമെടുത്താണ് തങ്ങളില്‍ പലരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗണേശ ചതുര്‍ത്ഥി വരുമാനം  ലഭിക്കുന്നതിനുള്ള ആകെയുള്ള അവസരമാണെന്നും നിര്‍മ്മാതാക്കള്‍ പരാതി പറയുന്നുണ്ട്.

https://x.com/SukumarBjp26/status/1702341035786223644?s=20

തെങ്കാശിയില്‍ മുരുകന്‍ എന്ന കരകൗശലത്തൊഴിലാളിയുടെ ശാലയും സര്‍ക്കാര്‍ അടച്ചുപൂട്ടി. മതിയായ രാസപരിശോധന നടത്തി താന്‍ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാല്‍ പൂട്ടിക്കോളാന്‍ ആവശ്യപ്പെട്ടും അധികൃതര്‍ അതിന് തയാറായില്ലെന്ന് മുരുകന്‍ പറയുന്നു. ശരിയായ രാസപരിശോധന നടത്താതെ വ്യാജകേസുകള്‍ ചമച്ച് ഹിന്ദുആഘോഷങ്ങളെ തകര്‍ക്കാമെന്ന സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമുയരുമെന്ന് ഹിന്ദുസംഘടനകള്‍ മുന്നറിയിപ്പ് നല്കി.

https://x.com/LegalLro/status/1700680185564352983?s=20

ഹിന്ദു വിശ്വാസങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും എതിരായ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 18, 19 തീയതികളിലായാണ് രാജ്യമൊട്ടാകെ വിനായകചതുര്‍ത്ഥി ആഘോഷം നടക്കുന്നത്. ഗണപതിയുടെ  വിഗ്രഹങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥാപിച്ച് ഭക്തര്‍ അനുഗ്രഹം തേടുന്ന അവസരമാണിത്. അതിനിടെ തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

https://x.com/itz_RRenuka/status/1700218495815004337?s=20

തമിഴ്‌നാട്ടില്‍  നിന്നുള്ളവര്‍ മാത്രമല്ല, രാജസ്ഥാന്‍ ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല തൊഴിലാളികളും സീസണ്‍ ലക്ഷ്യമിട്ട് ഗണേശ വിഗ്രഹനിര്‍മ്മാണവുമായി എത്താറുണ്ട്. അവര്‍ക്കും സര്‍ക്കാര്‍ നടപടികള്‍ വിനയാവുകയാണ്.

https://x.com/SuryahSG/status/1700684401871626345?s=20

Share23
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies