ഗുരുഗ്രാം(ഹരിയാന): ആറ് പേരുടെ മരണത്തിനിടയാക്കിയ നൂഹിലെ വര്‍ഗീയസംഘര്‍ഷത്തിന്റെ സൂത്രധാരന്മാരിലൊരാളായ കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാന്‍ അറസ്റ്റില്‍, വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഫിറോസ്പൂര്‍ ജിര്‍ഖ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും എസ്‌ഐടി തലവനുമായ സതീഷ് കുമാര്‍ അറിയിച്ചു. ജൂലൈ 31ന് നൂഹില്‍ നടന്ന ശ്രാവണപൂജാ ജലാഭിഷേകയാത്രയ്‌ക്കെതിരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് നൂഹിലും ഗുരുഗ്രാമിലും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ നുഹ് അഫ്താബ് അഹമ്മദും മമ്മദ് ഖാന്റെ അറസ്റ്റ് സ്ഥിരീകരിച്ചു. നുഹ് അക്രമത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഖാനെ പ്രതി ചേര്‍ത്തതായി ഹരിയാന സര്‍ക്കാര്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ദീപക് സബര്‍വാള്‍ മുഖേന വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഖാനെതിരായ തെളിവുകള്‍ വിലയിരുത്തിയ തിന് ശേഷമാണ് ഇയാളെ പ്രതി ചേര്‍ത്തത്.
മമ്മന്‍ ഖാന്‍ അറസ്റ്റിന് പിന്നാലെ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ രണ്ട് ദിവസത്തേക്ക് ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. ജില്ലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ച് നുഹ് ഡെപ്യൂട്ടി കമ്മീഷണര്‍ കത്തെഴുതിയതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.വി.എസ്.എന്‍ പ്രസാദിന്റെ ഉത്തരവ്.
Discussion about this post