അഹമ്മദാബാദ്: ഗുജറാത്തിലെ ഖേദയിലും ശ്രാവണപൂജായാത്രയ്ക്കുനേരെ കല്ലേറ്. ഖേദ ജില്ലയില്‍ തസ്ര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ശ്രാവണ പൂജായാത്രയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. മൂന്ന് പോലീസുകാര്‍ക്കുള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷസ്ഥിതി പരിഗണിച്ച് കൂടുതല്‍ പോലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കല്ലേറ് ആസൂത്രിതമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെ പതിനാറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രാവണ മാസത്തിലെ അവസാന നാളില്‍ ശിവക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര പുറപ്പെടുന്നത് എല്ലാ വര്‍ഷവും പതിവുള്ളതാണെന്ന് ഖേദ പോലീസ് സൂപ്രണ്ട് രാജേഷ് ഗാധിയ പറഞ്ഞു. ആയിരത്തോളം പേര്‍ യാത്രയില്‍ പങ്കെടുത്തിരുന്നു. യാത്ര തീന്‍ ബട്ടി ഏരിയയില്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സമീപത്തുതന്നെയുണ്ടായിരുന്ന പോലീസിന്റെ ഇടപെടലില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. സംഭവത്തെത്തുടര്‍ന്ന് ജില്ലയിലെമ്പാടും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
സമാധാനശ്രമങ്ങളുടെ ഭാഗമായി മതനേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
Discussion about this post