ന്യൂദൽഹി: പുതിയ പാർലമെന്റ് മന്ദിരത്തെ പാർലമെന്റ് ഹൗസ് ഓഫ് ഇന്ത്യയുടേതായി നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ പാർലമെന്റ് മന്ദിരം എന്ന വിശേഷണം ഇനി ഉപയോഗിക്കേണ്ടതില്ല. ഇന്നു മുതൽ ഈ മന്ദിരത്തിലാകും പാർലമെന്റ് സമ്മേളനം. 65000 ചതുരശ്ര മീറ്റർ ചുറ്റളവിൽ തൃകോണാകൃതിയിലുള്ള രൂപഘടനയിലാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ബിമൽ പട്ടേൽ എന്ന ആർക്കിടെക്ടാണ് പുതിയ മന്ദിരത്തിന്റെ ഡിസൈൻ രൂപകല്പന ചെയ്തത്.
രാവിലെ ഒമ്പതരയ്‌ക്ക് ഫോട്ടോ സെഷന് ശേഷം പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേർന്നു. ഉച്ചയോടെ ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്നും പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടക്കും. കേന്ദ്രമന്ത്രിമാരും ലോക് സഭാ അംഗങ്ങളും അദ്ദേഹത്തെ അനുഗമിക്കും. ഉച്ചയ്‌ക്ക് 1.15ന് ലോക് സഭയും 2.15ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകൾ മാത്രമാണ് ചൊവ്വാഴ്ചത്തെ യോഗത്തിലുള്ളത്.
പഴയ പാർലമെന്റ് മന്ദിരത്തിന് സമീപത്തായാണ് പുതിയ മന്ദിരം സ്ഥിതി ചെയ്യുന്നത്. 888 അംഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ലോക്സഭയും 384 സീറ്റുകൾ അടങ്ങുന്ന രാജ്യസഭയുമാണുള്ളത്. സംയുക്ത സമ്മേളനങ്ങളുടെ സമയത്ത് 1272 അംഗങ്ങൾക്ക് വരെ ഇരിക്കാൻ കഴിയും. പുതിയ സഭയിലെ നടപടികളെല്ലാം ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നടക്കുക. 10 പേർക്ക് വരെ ഇരിക്കാൻ കഴിയുന്ന നീണ്ട വരികൾക്ക് പകരം രണ്ടോ മൂന്നോ പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിൽ മഹാരാഷ്‌ട്ര നിയമസഭയുടെ മാതൃകയിലാണ് മന്ദിരത്തിലെ സീറ്റിങ് ക്രമീകരണം. സുരക്ഷയും കാര്യക്ഷമതയും കേന്ദ്രീകരിച്ചുകൊണ്ട് ഏറ്റവും പുതിയ ആശയ വിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓഫീസുകൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാകും.
പുതിയ സഭയിലെ നടപടികളെല്ലാം ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നടക്കുക. 10 പേർക്ക് വരെ ഇരിക്കാൻ കഴിയുന്ന നീണ്ട വരികൾക്ക് പകരം രണ്ടോ മൂന്നോ പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിൽ മഹാരാഷ്‌ട്ര നിയമസഭയുടെ മാതൃകയിലാണ് മന്ദിരത്തിലെ സീറ്റിങ് ക്രമീകരണം. സുരക്ഷയും കാര്യക്ഷമതയും കേന്ദ്രീകരിച്ചുകൊണ്ട് ഏറ്റവും പുതിയ ആശയ വിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓഫീസുകൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാകും.
Discussion about this post