ന്യൂഡൽഹി: കാനഡയുടെ ഇന്ത്യാവിരുദ്ധ നടപടിയെ തുടർന്ന് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. കാനഡയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി കാമറൂൺ മക്കേയെയാണ് പുറത്താക്കിയത്. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post