പൂനെ: ഗണേശോത്സവാഘോഷങ്ങളുടെ രണ്ടാം ദിവസമായ ഇന്നലെ ശ്രീമന്ത് ദഗ്ദുഷേഠ് ഹല്‍വായി ഗണപതി മണ്ഡപത്തില്‍ മുപ്പത്തയ്യായിരം സ്ത്രീകള്‍ ഒത്തുചേര്‍ന്ന് മഹാഗണപതി ദര്‍ശനം അവതരിപ്പിക്കുന്ന അഥര്‍വശീര്‍ഷം ആലപിച്ചത് ശ്രദ്ധേയമായി. ജ്ഞാനാധിപനായ ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്ന സംസ്‌കൃത ഗ്രന്ഥമാണ് അഥര്‍വശീര്‍ഷം. ശ്രീമന്ത് ദഗ്ദുഷേഠ് ഹല്‍വായ് സാര്‍വജനിക് ഗണപതി ട്രസ്റ്റിന്റെ ഗണേശോത്സവ ആഘോഷങ്ങളില്‍ തുടര്‍ച്ചയായി മുപ്പത്താറാം വര്‍ഷമാണ് സാമൂഹിക അഥര്‍വ ശീര്‍ഷാലാപനം സംഘടിപ്പിക്കുന്നത്. നൂറ് കണക്കിന് വിദേശ പൗരന്മാരും ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് സാമൂഹികാലാപനത്തിന് സാക്ഷികളാകാന്‍ എത്തിച്ചേര്‍ന്നിരുന്നു.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച മഹാഗണപതി മണ്ഡപത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം ഗണേശപൂജയ്ക്ക് തുടക്കം കുറിച്ചത്.
Discussion about this post