ചണ്ഡിഗഡ്: ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഹുക്കയ്ക്ക് ഹരിയാന സര്‍ക്കാര്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ബാറുകളിലും പബ്ബുകളിലും റസ്റ്റോറന്റുകളിലും ഹുക്ക നല്കുന്നത് തടയാന്‍ ടീമുകള്‍ രൂപീകരിക്കുമെന്ന് സംസ്ഥാനത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അമിത് ഭാട്ടിയ പറഞ്ഞു, ‘പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ഉത്തരവ്. എട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് എടിഒമാരും ഉള്‍പ്പെടുന്ന ടീം രൂപീകരിക്കും, ഒരു പബ്ബിലും ബാറിലും റസ്റ്റോറന്റിലും ഹുക്ക വിളമ്പാന്‍ പാടില്ല.എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സുള്ള ഏകദേശം 81 ബാറുകള്‍ ഉണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നാല്‍ എക്‌സൈസ് നിയമപ്രകാരം നടപടിയെടുക്കുമെന്നും സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും നിയമനിര്‍മ്മാണം നടത്തുമെന്നും അമിത് ഭാട്ടിയ പറഞ്ഞു.
Discussion about this post