ചിത്രകൂട്(മധ്യപ്രദേശ്): റാണി ദുര്‍ഗാവതിയുടെ 500-ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കര്‍ഷകസ്ത്രീകളെ ആദരിച്ചും അഞ്ഞൂറ് ഫലവൃക്ഷങ്ങള്‍ വിതരണം ചെയ്തും ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃശക്തി വന്ദന്‍. കൃഷിയും ആരോഗ്യവും പരസ്പരപൂരകമാണെന്നും ഭൂമിയുടെയും പ്രകൃതിയുടെയും സംരക്ഷണമെന്ന സനാതനമൂല്യങ്ങളുടെ ദര്‍ശനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും സമ്മേളനത്തില്‍ സംസാരിച്ച മണ്ഡലയിലെ ശ്രീ ദിഗംബര്‍ സ്വാമി മദന്‍ മോഹന്‍ ഗിരി പറഞ്ഞു.
പോഷകാഹാരക്കുറവ് ഇല്ലാതാക്കുന്നതിനുള്ള സഫല്‍ ഭാരത് പദ്ധതി പ്രകാരം പഴങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രം സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യജീവിതത്തിന് ഫലവൃക്ഷങ്ങള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കാമ്പയിനെന്ന് അഗ്രികള്‍ച്ചറല്‍ സയന്‍സ് സെന്റര്‍ മേധാവിയുമായ ഡോ. രാജേന്ദ്രസിങ് നേഗി ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയും ദിവസവും 140 ഗ്രാം പഴങ്ങള്‍ കഴിക്കണം. മജ്ഗാവ് ജില്ലയിലെ 96 പഞ്ചായത്തുകളില്‍ നിന്നുള്ള കര്‍ഷകസ്ത്രീകളാണ് പങ്കെടുത്തത്.സാമൂഹിക പ്രവര്‍ത്തക, സോന സിങ് ബങ്ക, വനസംരക്ഷണത്തിന് രാംകാലി മവാസി കവാര്‍, സ്ത്രീ ശാക്തീകരണത്തിന് സര്‍മാനിയ മവാസി, ടിജിയ ബായ് ബര്‍ഹ പിന്ദ്ര, കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതികവിദ്യ സ്വീകരിച്ചതിന് സന്തോഷി ബായ് പുരന്‍ഖര്‍, പരമ്പരാഗത വിത്തുകളുടെ സംരക്ഷണത്തിന് ലോഹ്രി ബായ് തിന്‍ദോരി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. മജ്ഗാവ് വാല്മീകി കാമ്പസില്‍ ചേര്‍ന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ലക്ഷ്മികാന്ത് ചൂഡാമണി സിങ്, ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓര്‍ഗനൈസിങ് സെക്രട്ടറി അഭയ് മഹാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post