ന്യൂദല്‍ഹി: ഇസ്രയേലില്‍ നിന്ന് ഭാരതീയരെ തിരികെ എത്തിക്കുന്ന ‘ഓപ്പറേഷന്‍ അജയ്’യുടെ ആദ്യ വിമാനം ദില്ലിയിലെത്തി. 9 മലയാളികള്‍ ഉള്‍പ്പെടെ 230 പേരാണ് സംഘത്തിലുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു.
https://x.com/ANI/status/1712634087981363293?s=20
. യുദ്ധം സംബന്ധിച്ചും ഇസ്രയേലിലെ ഇന്ത്യക്കാരെക്കുറിച്ചുമുള്ള വിശദാംശങ്ങൾ യാത്രക്കാരോട് അദ്ദേഹം ചോദിച്ചറിഞ്ഞു. “പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്ത് എവിടെയുമുള്ള ഭാരതീയർക്കുമൊപ്പം നരേന്ദ്ര മോദി സർക്കാർ ഉണ്ടാകു”മെന്ന് നേരത്തെ മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിക്കുകയുണ്ടായി. ഇസ്രയേലിൽ നിന്നുള്ള യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച വിമാനത്തിലെ ജീവനക്കാർക്ക് നേരിട്ട് നന്ദി രേഖപ്പെടുത്താനും മന്ത്രി മറന്നില്ല
.ഇസ്രയേലില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് എത്തിക്കുന്നത്.
മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.
Discussion about this post