ഈറോഡ്(തമിഴ്‌നാട്): പുരാണപ്രസിദ്ധമായ സെന്നിമലയെ കാല്‍വരിമലയാക്കാനുള്ള മതപരിവര്‍ത്തനലോബികളുടെയും ഡിഎംകെ സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കെതിരെ പതിനായിരങ്ങളുടെ പ്രതിഷേധം. ഹിന്ദുമുന്നണിയുടെയും മറ്റ് ഭക്തജനസംഘടനകളുടെയും നേതൃത്വത്തില്‍ ബാലമുരുകന് ജയാരവം മുഴക്കി പതിനായിരക്കണക്കിന് ആളുകളാണ് മലയുടെ താഴ്‌വരയില്‍ തടിച്ചുകൂടിയത്. 300 വര്‍ഷത്തിലേറെയായി വിഖ്യാതമായ മുരുകന്‍ കോവില്‍ നിലനില്‍ക്കുന്ന മലയുടെ പേരാണ് മാറ്റാന്‍ നീക്കം നടക്കുന്നത്. ആചാര്യ ബാലദേവരായ സ്വാമികള്‍ സ്‌കന്ദഷഷ്ഠികവചം അവതരിപ്പിച്ച പുണ്യമല എന്ന നിലയില്‍ ലോകമെങ്ങുമുള്ള കോടാനുകോടി സുബ്രഹ്മണ്യഭക്തരുടെ തീര്‍ത്ഥസ്ഥാനം കൂടിയാണിത്.
മതപരിവര്‍ത്തനസംഘം സര്‍ക്കാര്‍ ഒത്താശയോടെ നടത്തുന്ന പ്രാര്‍ത്ഥനായോഗങ്ങളുടെ ആഹ്വാനപ്രകാരമാണ് സെന്നിമലയുടെ പേര് മാറ്റത്തിനുള്ള നീക്കം നടക്കുന്നത്. ഓരോ പ്രാര്‍ത്ഥനായോഗവും ഹിന്ദുദേവീദേവന്മാരെ അധിക്ഷേപിക്കുന്നതിന് വേണ്ടിയാണെന്ന് തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിട്ടും നടപടികള്‍ ഉണ്ടായില്ലെന്ന് ഹിന്ദുമുന്നണി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സപ്തംബര്‍ 17ന് കാതക്കോടി കാടുള്ള ജോണ്‍ പീറ്ററിന്റെ നേതൃത്വത്തില്‍ നടന്ന യോഗം ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഹിന്ദുവിഭാഗത്തില്‍പെട്ടവരെ ഭീഷണിപ്പെടുത്തുകയും മതംമാറ്റുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്തവരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തയാറായത്.
സപ്തംബര്‍ 26ന്, കൃസ്ത്യന്‍ മതപരിവര്‍ത്തന ലോബി നടത്തിയ റാലിക്കിടെയാണ് സെന്നിമലയെ കാല്‍വരി ഹില്‍ എന്നും ചുറ്റുമുള്ള ചെറുകുന്നുകളെ യേശുമലയെന്നും വിളിക്കണമെന്ന ആഹ്വാനമുയര്‍ന്നത്. സനാതനധര്‍മ്മത്തെയും ഹിന്ദുവിശ്വാസങ്ങളെയും തകര്‍ക്കണമെന്ന് ഡിഎംകെ മന്ത്രിമാരും എംപിമാരും അടക്കമുള്ളവര്‍ നടത്തുന്ന വെല്ലുവിളികളും മതപരിവര്‍ത്തന ശക്തികളുടെ നീക്കവും ആസൂത്രിതമാണെന്ന് ഹിന്ദുസംഘടനകള്‍ ചൂണ്ടിക്കാട്ടി. തമിഴ്നാട് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ എസ്. പീറ്റര്‍ അല്‍ഫോന്‍സ്, സ്പീക്കര്‍ എം. അപ്പാവു തുടങ്ങിയവര്‍ സെന്നിമലയുടെ പേര് മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ചത് ഞെട്ടിക്കുന്നതാണ്.
കന്യാകുമാരിയടക്കം നിരവധി പുണ്യകേന്ദ്രങ്ങള്‍ ഇത്തരത്തില്‍ ക്രിസ്ത്യന്‍ മതംമാറ്റശക്തികള്‍ ലക്ഷ്യം വച്ചിരുന്നുവെന്നും അതെല്ലാം പരാജയപ്പെടുത്തിയ ചരിത്രമാണ് ഭക്തജനങ്ങളുടെ സംഘടിതശ്രമങ്ങള്‍ക്കുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. മതംമാറ്റവും അന്യമതദ്വേഷവും പ്രചരിപ്പിക്കുന്ന പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ അടപീപൂട്ടണമെന്നും മലനിരകളില്‍ കുരിശ് നാട്ടി കൈയേറ്റം നടത്തുന്ന ശക്തികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടണമെന്നും ഹിന്ദുമുന്നണി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
Discussion about this post