ന്യൂദല്‍ഹി: രാജ്യത്തുടനീളമുളള വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ച് എബിവിപി. തെരഞ്ഞെടുക്കപ്പെടുന്നവ ദല്‍ഹിയില്‍ ചേരുന്ന ദേശീയ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത് പ്രമേയമായി അംഗീകരിക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എബിവിപി ഫെയ്സ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളില്‍ ലഭ്യമായ ഗൂഗിള്‍ ഫോമിലൂടെ കൈമാറാം.
എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യജ്ഞവല്‍ക്യ ശുക്ലയുടെ ഇമെയില്‍ ഐഡി [email protected] വഴിയും പങ്കുവയ്‌ക്കാം. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ദല്‍ഹിയിലാണ് ദേശീയ സമ്മേളനം. എബിവിപി ദേശീയ സമ്മേളനങ്ങളിലും ദേശീയ നിര്‍വാഹക സമിതി യോഗങ്ങളിലും വിദ്യാഭ്യാസം, പരിസ്ഥിതി മുതലായ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ പാസാക്കാറുണ്ട്. രാജ്യത്തുടനീളമുളള എബിവിപി യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഈ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്.
എല്ലാ വിദ്യാര്‍ത്ഥികളും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് യജ്ഞവല്‍ക്യ ശുക്ല ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളും യുവാക്കളും ഈ വിഷയങ്ങളില്‍ ശ്രദ്ധചെലുത്തണമെന്നും രാജ്യത്തിന്റെ നയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമൃത് മഹോത്സവ സമ്മേളനത്തില്‍ രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ച നടത്തിയ എബിവിപി അതിന്റെ ഭാവി പദ്ധതികള്‍ക്ക് അന്തിമരൂപം നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post