VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തബ്‌ലീഗി സമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍

VSK Desk by VSK Desk
19 December, 2023
in ഭാരതം
Share
Tweet
SendTelegram

ഹൈദരാബാദ്: തബ്‌ലീഗി ജമാ അത്തിന്റെ മതസമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 2024 ജനുവരി 6 മുതല്‍ 8 വരെ വികാരാബാദ് ജില്ലയിലെ പര്‍ഗി നെമത്നഗര്‍ ഗ്രാമത്തില്‍ നടക്കുന്ന ഇസ്ലാമിക സമ്മേളനത്തിനായി 2,45,93,847 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് ലക്ഷം പേരെ പങ്കെടുപ്പിച്ചാണ് സമ്മേളനമെന്നാണ് സംഘാടകരുടെ അവകാശവാദം.

ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി സയ്യിദ് ഉമര്‍ ജലീല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് വിവിധ വകുപ്പുകളില്‍ നിന്ന് ഫണ്ട് അനുവദിച്ചത്. തുക നല്കാന്‍ വികാരാബാദ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സമ്മേളന വേദിയിലെ നിര്‍ദിഷ്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വഖഫ് ബോര്‍ഡ് സിഇഒയെ നോഡല്‍ ഓഫീസറായും സര്‍ക്കാര്‍ നിയോഗിച്ചു.

സമ്മേളനവേദിയില്‍ ജലവിതരണത്തിനും മറ്റുമായി മിഷന്‍ ഭഗീരഥയ്ക്ക് 85 ലക്ഷം രൂപ അനുവദിച്ചു. 68 ലക്ഷം രൂപയാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് നീക്കിവച്ചിരിക്കുന്നത്. 40 ലക്ഷം രൂപയാണ് റോഡ്, പാര്‍ക്കിങ് ഏരിയ നിര്‍മാണത്തിന്. 48,35,847 രൂപ ചെലവാക്കി വൈദ്യുതി വിതരണത്തിനും പ്രസരണത്തിനുമായി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കും. 4.58 ലക്ഷം രൂപ ചെലവഴിച്ചാണ് മറ്റ് അറ്റകുറ്റപ്പണികള്‍.

ദല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ അംഗങ്ങള്‍ മൂന്ന് ദിവസത്തെ ഇസ്ലാമിക സഭയില്‍ ഉണ്ടാകും. 2020 മാര്‍ച്ചില്‍, ദല്‍ഹിയില്‍ ചേര്‍ന്ന തബ്‌ലീഗി  ജമാഅത്ത് സമ്മേളനം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ വിവാദമായിരുന്നു. പല ഇസ്ലാമിക രാജ്യങ്ങളും തബ്‌ലീഗി ജമാഅത്ത് സഭയെയും പ്രവര്‍ത്തനങ്ങളെയും നിരോധിച്ചിട്ടുണ്ട്. 2021 ഡിസംബറില്‍ സൗദി അറേബ്യ തീവ്രവാദത്തിന്റെ കവാടം എന്ന വിശേഷണത്തോടെയാണ് ഇതിന് നിരോധനം ഏര്‍പ്പെടുത്തിയത്. കസാക്കിസ്ഥാന്‍, ഇറാന്‍, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഇവര്‍ നിരോധനം നേരിടുന്നുണ്ട്.

തബ്‌ലീഗി ജമാഅത്തിന് നിരോധിത പാക് ഭീകര സംഘടനകളായ ഹര്‍കത്ത്-ഉല്‍-മുജാഹിദീനുമായി ദീര്‍ഘകാല ബന്ധമുണ്ട്. ഇന്റലിജന്‍സ് കണക്കുകള്‍ പ്രകാരം 6,000 തബ്‌ലീഗികള്‍ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ പരിശീലനം നേടിയിരുന്നു. ഗ്വാണ്ടനാമോ ബേയില്‍ അമേരിക്ക തടവിലാക്കിയ അല്‍ ഖ്വയ്ദ ഭീകരരില്‍ ചിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂദല്‍ഹിയിലെ തബ്ലീഗി ജമാഅത്തില്‍ താമസിച്ചവരാണെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു.

Share
Tweet
SendShareShare

Latest from this Category

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

ജോധ്പൂരിനെ ആവേശത്തിലാഴ്ത്തി മരു നിനാദ്

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

Load More

പുതിയ വാര്‍ത്തകള്‍

ഡോ. കെ. ബാലകൃഷ്ണ വാര്യരുടെ നിര്യാണത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി അനുശോചിച്ചു

ജർമനിയിൽ ഫ്രാങ്ക്ഫർട്ട് HSS ശാഖ വിജയദശമി ഉത്സവം ആഘോഷിച്ചു

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

ജോധ്പൂരിനെ ആവേശത്തിലാഴ്ത്തി മരു നിനാദ്

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies