അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ അടിത്തട്ട് ഒരുക്കിയത് രാജ്യത്തെ 2587 തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ചെത്തിച്ച മണ്ണ് കൊണ്ട്.
പ്രശസ്തമായ തീര്‍ത്ഥസ്ഥാനങ്ങള്‍ക്കൊപ്പം രാജസ്ഥാനിലെ അമ്പതിലധികം കേന്ദ്രങ്ങളില്‍ നിന്നുള്ള മണ്ണും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജനത ഏറ്റവും അഭിമാനകരമായ ഒന്നായാണ് ഇതിനെ കാണുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ പറഞ്ഞു.
ജയ്പൂരിലെ പ്രസിദ്ധമായ ശ്രീ രാധാഗോവിന്ദ് ദേവ് ക്ഷേത്രം, ഛോട്ടി കാശി എന്നറിയപ്പെടുന്ന മോട്ടിദുംഗരി ഗണേശ് ക്ഷേത്രം എന്നിവയ്‌ക്ക് പുറമെ തപോഭൂമി ഗലാത തീര്‍ഥ്, മഹാറാണാ പ്രതാപന്റെ ധീരസ്മരണകളുണരുന്ന ഹല്‍ദിഘട്ടി, ചിത്തോര്‍ഗഡ്, മെഹന്ദിപൂര്‍ ബാലാജി, ത്രിനേത്ര ഗണേഷ്, ഡിഗ്ഗി കല്യാണ് ജി എന്നിവിടങ്ങളില്‍ നിന്നുള്ള മണ്ണ് അടിത്തറ ഉറപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷമാണ് രാമക്ഷേത്രത്തിന്റെ അടിത്തറ ഉറപ്പിക്കാന്‍ എടുത്ത കാലയളവ്.
Discussion about this post