ഗുവാഹത്തി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിലെ ചരിത്രപ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തില്‍ തെളിയുന്നത് ആയിക്കണക്കിന് മണ്‍ചെരാതുകള്‍. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആഘോഷമാക്കാന്‍ കാമാഖ്യ ക്ഷേത്ര അധികൃതരും ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ കബീന്ദ്ര പ്രസാദ് ശര്‍മ്മയ്‌ക്കും പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
‘രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് മാ കാമാഖ്യ ദേവാലയം പൂര്‍ണ പിന്തുണ നല്കിയിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണ സമയത്ത് കാമാഖ്യ ക്ഷേത്രത്തിലെ തീര്‍ത്ഥജലവും മണ്ണും അയോദ്ധ്യയിലേക്ക് ഞങ്ങള്‍ അയച്ചു. പ്രാണപ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കാന്‍ ദേവാലയത്തെ പ്രതിനിധീകരിച്ച് എനിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ ദേവാലയങ്ങളോടും ക്ഷേത്രങ്ങളോടും രാജ്യത്തെ പൗരന്മാരോടും പ്രാണപ്രതിഷ്ഠാ ദനത്തില്‍ ദീപങ്ങള്‍ തെളിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും ശര്‍മ്മ പറഞ്ഞു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ഓരോ രാമഭക്തനും സനാതന ധര്‍മ്മത്തിന്റെ അനുയായികളും അതീവ സന്തുഷ്ടരാണെന്ന് ശാരദാപീഠം ശങ്കരാചാര്യ ജഗദ്ഗുരു സദാനന്ദ് സരസ്വതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post