അയോദ്ധ്യ: മൂന്നുപതിറ്റാണ്ട് മുമ്പ് രാമജന്മഭൂമി പ്രക്ഷോഭ നായകന്‍ അശോക് സിംഘലിന്റെ നേതൃത്വത്തില്‍ വാങ്ങിയ പ്രദേശമാണ് കര്‍സേവപുരം. രാമക്ഷേത്രത്തിന് എതിര്‍വശത്തായി 250 ഏക്കറോളം വരുന്ന ഈ ഭൂമി കേന്ദ്രീകരിച്ചാണ് രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രക്ഷോഭത്തിന്റെ മുന്നേറ്റങ്ങളും നടന്നത്. രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്‌ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍സേവപുരത്തിന് വിശ്രമമില്ല. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രധാന ഓഫീസ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.
കര്‍സേവപുരത്തെത്തുന്നവരെ സ്വീകരിക്കുന്നത് അശോക് സിംഘല്‍ കവാടമാണ്. അകത്തേക്ക് പ്രവേശിച്ചാല്‍ വിവിധ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സംഘടനാ ചുമതലയുള്ളവരുടെ താമസ സംവിധാനവും ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ച് പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്നവരുടെ താമസവും ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് സന്നദ്ധസേവകര്‍ സദാസമയവും ഇവിടെ പ്രവര്‍ത്തന നിരതരാണ്.
കര്‍സേവപുരത്തുനിന്ന് കാല്‍കിലോമീറ്റര്‍ മാത്രം അകലെയാണ് കാര്യശാല. മുപ്പതു കൊല്ലമായി രാമക്ഷേത്രത്തിന് വേണ്ടി ശിലകളുടെ കൊത്തുപണികള്‍ നടന്നയിടം.
ആയിരക്കണക്കിന് വലിയ മാര്‍ബിള്‍ കഷണങ്ങളും കല്‍ത്തൂണുകളും നിറഞ്ഞിരുന്ന ഇവിടം ഇപ്പോള്‍ ഏറെക്കുറെ ശൂന്യമാണ്. പണി പൂര്‍ത്തിയാക്കിയ തൂണുകളും കല്ലുകളും രാമക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ക്ഷേത്ര സമുച്ചയത്തിലെ മറ്റു ഭാഗങ്ങള്‍ക്കായി നിര്‍മിക്കുന്ന ചെറിയ തൂണുകളുടെ കൊത്തുപണികള്‍ ഇവിടെ തുടരുന്നുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലെ കോടിക്കണക്കിന് വീടുകളില്‍ നിന്ന് പൂജിച്ചെത്തിച്ച രാമശിലകള്‍ ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.
Discussion about this post