അയോദ്ധ്യ: നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ശ്രീ രാമലല്ല പിറന്നമണ്ണില്‍. അയോദ്ധ്യയും രാജ്യവും രാമ മന്ത്രങ്ങളാല്‍ മുഖരിതം. പ്രധാനസേവകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യജമാന സ്ഥാനത്തിരുന്ന് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ എന്നിവരും ചടങ്ങുകള്‍ക്ക് സാക്ഷിയായി.
താന്ത്രിക ആചാര്യനിലൂടെ പ്രാണന്റെ അംശം വിഗ്രഹത്തിലേക്ക് പകര്‍ന്നു നല്‍കുന്ന ചടങ്ങാണ് പ്രാണ പ്രതിഷ്ഠ. സപ്ത നദികളിലെ ജലം ശംഖിലെ ജലത്തിലേക്ക് ആവാഹിച്ച് ആ ജലത്തിലേക്കാണ് ആചാര്യന്‍ സ്വന്തം ജീവചൈതന്യത്തെ അതിലേക്ക് ലയിപ്പിക്കും. 11.50 ഓടെ പ്രധാനമന്ത്രി അയോദ്ധ്യയിലേക്കെത്തുകയും ചടങ്ങുകള്‍ക്ക് തുടക്കമിടുകയും ചെയ്യുകയായിരുന്നു. ആദ്യം വിഘ്നേശ്വരനെ പൂജിച്ചശേഷമാണ് രാംലല്ലയുടെ വിഗ്രഹത്തിലേക്ക് പ്രാണന്റെ അംശം പകര്‍ന്നു നല്‍കുന്ന ചടങ്ങുകള്‍ ആരംഭിച്ചത്.
12.20 മുതല്‍ 12.55 വരെയാണ് 84 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. സരയൂ നദിക്കരയില്‍ ജലാഭിഷേകത്തിന് ശേഷം ഹനുമാന്‍ ഗഡിയില്‍ ദര്‍ശനവും നടത്തിയ ശേഷമാകും പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠാ ചടങ്ങുകളിലെത്തിയത്.
12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കന്‍ഡ് നേരത്തോളം ചടങ്ങ് നീണ്ടു. രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകള്‍ തുറന്ന് അഞ്ജനമെഴുതി. കണ്ണാടി ഉപയോഗിച്ച് ഭഗവാന്‍ തന്നെ ആദ്യം ഭഗവാനെ കണ്ട ഈ ധന്യമുഹൂര്‍ത്തത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ അയോദ്ധ്യയുടെ മണ്ണിലേക്ക് പുഷ്പവൃഷ്ടി നടത്തി.
ചടങ്ങുകള്‍ക്ക് മുന്നോടിയായി 50 സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മംഗളധ്വനിയും ക്ഷേത്ര പരിസരത്ത് മുഴങ്ങിക്കൊണ്ടിരുന്നു. 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയില്‍ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ പ്രതിഷ്ഠിച്ചത്. ആടയാഭരണങ്ങള്‍ അണിഞ്ഞ് കയ്യില്‍ സ്വര്‍ണ്ണനിറത്തില്‍ അമ്പും വില്ലുമേന്തിയതാണ് രാമലല്ല വിഗ്രഹം.
300 കോടി വര്‍ഷം പഴക്കമുള്ള കല്ലിലാണ് അഞ്ച് വയസുകാരന്റെ രൂപത്തിലാണ് ശ്രീരാമ വിഗ്രഹം കൊത്തിയെടുത്തത്. പ്രശസ്തനായ മൈസൂര്‍ സ്വദേശിയായ ശില്‍പി അരുണ്‍ യോഗി രാജാണ് വിഗ്രഹം കൊത്തിയെടുത്തത്. 200 കിലോയോളമാണ് വിഗ്രഹത്തിന്റെ ഭാരം.
ഒരു മണിക്ക് പരിസരത്ത് തയാറാക്കിയ പൊതുസമ്മേളന വേദിയിലും മോദി അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. പിന്നീട് കുബേര്‍ തില ക്ഷേത്രദര്‍ശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുക.
Discussion about this post