ന്യൂദല്‍ഹി: ശാസ്ത്രം എത്ര വളര്‍ന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ആത്മീയ ബോധം ഇല്ലെങ്കില്‍ മനുഷ്യന്‍ കേവലം യന്ത്രമായി തീരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്ദി ആചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ സാങ്കേതികവിദ്യയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മനുഷ്യന്റെ ആത്മീയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ ശാസ്ത്രത്തിനാകുന്നില്ല. മനുഷ്യന്റെ ഉള്ളിലെ ദൈവിക ചൈതന്യം തിരിച്ചറിയാന്‍ ഗുരുസാന്നിധ്യം അനിവാര്യമാണ്.
ജന്തുവാണെങ്കിലും ജീവിയാണെങ്കിലും ഒരു ആത്മീയതയുണ്ട്. ആത്മീയ ചിന്തകളിലൂടെയും വിചാരങ്ങളിലൂടെയുമാണ് വിവേചന ചിന്തകളെ മനുഷ്യനുമായി അടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post