പൂനെ: വിജ്ഞാന്‍ ഭാരതിയുടെ ആറാമത് ദേശീയ സമ്മേളനം 22, 23 തീയതികളില്‍ പൂനെയില്‍ ചേരും. എംഐടി-എഡിടി സര്‍വകലാശാല കാമ്പസില്‍ ചേരുുന്ന സമ്മേളനം 22ന് രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യുമെന്ന് വിജ്ഞാന്‍ ഭാരതി അധ്യക്ഷനും സിഎസ്‌ഐആര്‍ മുന്‍ ഡയറക്ടര്‍ ജനറലുമായ ഡോ.ശേഖര്‍ മാംഡേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക, ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രിഡോ. ജിതേന്ദ്ര സിങ്, പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. രഘുനാഥ് മഷേല്‍ക്കര്‍, ഐഎസ്ആര്‍. ചെയര്‍മാന്‍ എസ്. സോമനാഥ്, ആര്‍എഎസ് അഖില ഭാരതീയ കാര്യകാരി അംഗവും ചിന്തകനുമായ സുരേഷ് സോണി, അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1500-ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഹരിതോര്‍ജ്ജം, ഹൈഡ്രജന്‍ ഇന്ധനം, ഇലക്ട്രിക് വാഹനങ്ങള്‍, ഊര്‍ജ്ജ സുരക്ഷ, സയന്‍സ്, ടെക്‌നോളജി, ഇന്നൊവേഷന്‍, ദേശീയ വിദ്യാഭ്യാസ നയം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിസൗഹൃദ ജീവിതശൈലി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.വിജ്ഞാന് ഭാരതി ജനറല്‍ സെക്രട്ടറി പ്രൊഫ. സുരേഷ് ബദൗരിയ, ദേശീയ സെക്രട്ടറി ഡോ. അരവിന്ദ് റാനഡെ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post