`ടെക്സാസ് : 90 അടി ഉയരമുള്ള ഹനുമാന്റെ ശ്രദ്ധേയമായ വെങ്കല പ്രതിമ യുഎസിലെ ടെക്‌സാസിൽ അനാച്ഛാദനം ചെയ്‌തു.’സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന് വിളിക്കപ്പെടുന്ന ഈ ശിലപ്പം യുഎസിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ ശിൽപമാണ്. ഷുഗർ ലാൻഡിൽ സ്ഥിതിചെയ്യുന്ന ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് ഹനുമാന്റെ വെങ്കല പ്രതിമ പണികഴിപ്പിച്ചിട്ടുള്ളത്. മൈലുകൾക്ക് അകലെ നിന്ന് പോലും ഇത് ദൃശ്യമാണ്. ഈ മഹത്തായ പ്രതിമ “അമേരിക്കയുടെ സാംസ്കാരികവും ആത്മീയവുമായ ഭൂപ്രകൃതിയിലെ ഒരു പുതിയ നാഴികക്കല്ല് ആണ് “ എന്നാണ് സംഘാടകർ പറയുന്നത്.
അനാച്ഛാദനവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ഓഗസ്റ്റ് 15ന് ആരംഭിച്ചിരുന്നു. 18-നായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. ‘ ശക്തിയുടെയും ഭക്തിയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായ ഭഗവാൻ ഹനുമാന്റെ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പ്രതിമയായിരിക്കും സ്റ്റാച്യു ഓഫ് യൂണിയൻ’ . ശ്രീരാമനെ സീതയുമായി ഒന്നിപ്പിക്കുന്നതിൽ ഹനുമാൻ ഒരു പ്രധാന പങ്ക് വഹിച്ചു, ഇത് സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന പേരിന് പ്രചോദനമായി.‘ എന്നും സംഘാടകർ വ്യക്തമാക്കി.
ഹെലികോപ്റ്ററിന് മുകളിൽ നിന്നായി പ്രതിമയിൽ പുഷ്പവൃഷ്‌ടി നടത്തുകയും പുണ്യജലം തളിക്കുകയും 72 അടി നീളമുള്ള മാല ഭഗവാൻ ഹനുമാന്റെ കഴുത്തിൽ അണിയിക്കുകയും ചെയ്തു.
Discussion about this post