ഡൽഹി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി -ബാലദിനം രാജ്യ തലസ്ഥാനത്തു വിപുലമായി ആഘോഷിച്ചു. ശോഭായാത്രകൾ ആരംഭിക്കുന്നതിനു മുൻപ് വയനാട്ടിലെ മണ്ണിടിച്ചിലിലും മലവെള്ളപാച്ചിലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മാക്കൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഫേസ് 1 ലെ ശ്രീ ഗുരുവായൂരപ്പൻ ബാലഗോകുലം നടത്തിയ മഹാശോഭായാത്ര പോക്കറ്റ് 3 യിലെ ശ്രീറാം മന്ദിറിൽ നിന്നും ബാലഗോകുലം അധ്യക്ഷൻ ഡോ രമേശ് നമ്പ്യാർ ഉദ്‌ഘാടനം ചെയ്തു. ശോഭായാത്ര ശ്രീകൃഷ്ണ രാധാ വേഷങ്ങളുടെയും, ചെണ്ടമേളം, താലപ്പൊലി, നാമസങ്കീർത്തനം, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ശ്രീ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ എത്തി ഉറിയടി, ദണ്ഡിയ നൃത്തം, സാംസ്‌കാരിക സമ്മേളനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന രക്ഷാധികാരി ബാബു പണിക്കർ, അധ്യക്ഷൻ ഡോ രമേശ് നമ്പ്യാർ, ബാലഗോകുലം രക്ഷാധികാരി ബാബു നമ്പ്യാർ, ക്ഷേത്രം സെക്രട്ടറി വേണുഗോപാൽ എന്നിവർ ആശംസകളർപ്പിച്ചു.
മയൂർ വിഹാർ ഫേസ് 3 യിലെ പൂർണ പുഷ്കലാംബ ബാലഗോകുലം ശ്രീകൃഷ്ണ രാധാ വേഷങ്ങളുടെയും, ചെണ്ടമേളം, താലപ്പൊലി, നാമസങ്കീർത്തനം, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ പോക്കറ്റ് എ 2 വിലെ ശ്രീ ഇഷ്ട സിദ്ധി വിനായക മന്ദിറിൽ നിന്നും ആരംഭിച്ച മഹാ ശോഭായാത്ര പോക്കറ്റ് സി 2 വിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, പ്രസാദ വിതരണം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ ബാലസംസ്കാര കേന്ദ്ര പ്രാന്ത് സംയോജക് ലളിത് മുഖ്യ പ്രഭാഷണം നടത്തി. മേഖല അധ്യക്ഷ സിന്ധു രവീന്ദ്രൻ, ആഘോഷപ്രമുഖ് മോഹൻദാസ്, പൊതു കാര്യദർശി വിനോദ് നമ്പ്യാർ എന്നിവർ ആശംസകളർപ്പിച്ചു.
നോയിഡ ഹരീശ്രീ ബാലഗോകുലം, നടത്തിയ മഹാശോഭായാത്ര ശ്രീ വിനായക & ശ്രീ കാർത്തികേയ ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ രാധാ വേഷങ്ങളുടെയും, ചെണ്ടമേളം, താലപ്പൊലി, നാമസങ്കീർത്തനം, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ നൊയിഡ അയ്യപ്പ ക്ഷേത്രത്തിൽ (C-47 സെക്ടർ – 62 ) സമാപിച്ചു. ഉറിയടി, പ്രസാദ വിതരണം എന്നിവക്ക് ശേഷം നടത്തിയ സാംസ്‌കാരിക സമ്മേളനത്തിൽ നോയിഡ അയ്യപ്പ ക്ഷേത്രം പ്രസിഡന്റ് ശ്രീ ടി പി നന്ദൻ മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന സഹ രക്ഷാധികാരി ശ്രീമതി ഡോക്ടർ വിജയലക്ഷ്മി സത്യൻ, മേഖല പ്രവർത്തക സമിതി അംഗം ശ്രീ മധുസൂദനൻ നായർ, സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ ടി സി എന്നിവർ ആശംസ പ്രസംഗം നടത്തി.
യമുന വിഹാർ മേഖലയിലെ ലാജ് പത് നഗറിലെ ശ്രീവൽസം ബാലഗോകുലവും, ഷാലിമാർ ഗാർഡനിൽ ഹരിഗോവിന്ദ ബാലഗോകുലവും സംയുക്തമായി നടത്തിയ മഹാശോഭായാത്ര ഷാലിമാർ ഗാർഡൻ എക്സ്റ്റൻഷൻ രാധാകൃഷ്ണ മന്ദിറിൽ നിന്നും തുടങ്ങി അയ്യപ്പ സേവാ സമിതി ഹാളിൽ സമാപിച്ചു.
ദിൽഷാദ് ഗാർഡൻ വീര അഭിമന്യു ബാലഗോകുലം നടത്തിയ മഹാശോഭായാത്ര പി പോക്കറ്റ് ശ്രീ നാരായണ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ചു ദിൽഷാദ് ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഉറിയടി, സാംസ്കാരിക സമ്മേളനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ ഡൽഹി പൊലീസ് അഡീഷണൽ ട്രാഫിക് കമ്മീഷണർ ശ്രീ ആർ. സത്യസുന്ദരം മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ കെ വി രാമചന്ദ്രൻ, മേഖല അധ്യക്ഷൻ വേണുഗോപാൽ, പൊതുകാര്യദർശി മധുസൂദനൻ ആഘോഷപ്രമുഖ് മനോജ് എന്നിവർ ആശംസകളർപ്പിച്ചു.
ഉത്തര ഡൽഹിയിലെ സുദര്ശനം ബാലഗോകുലവും കൃഷ്ണധര്മ്മ പരിഷത്തും ചേര്ന്നു നടത്തിയ മഹാശോഭായാത്ര മാ ആദിശക്തി ധാമില് നിന്നും തുടങ്ങി രോഹിണി അയ്യപ്പ ക്ഷേത്രത്തില് സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ സംസ്ഥാന സമിതിയംഗം രാമൻകുട്ടി, മേഖല രക്ഷാധികാരി ഗോപകുമാർ, വാസുദേവൻ, സുജിത് എന്നിവർ ആശംസകളർപ്പിക്കും.
മോഡൽ ടൗണിലെ തത്വമസി ബാലഗോകുലം, അശോക് വിഹാറിലെ ശ്രീ ശങ്കര ബാലഗോകുലം ബുറാടിയിലെ ശബരി ബാലഗോകുലം എന്നീ ബാലഗോകുലങ്ങൾ സംയുക്തമായി നടത്തിയ മഹാ ശോഭായാത്ര ബുരാരി ഗോശാല മന്ദിറിൽ
നിന്നും ആരംഭിച്ചു രാധേശ്യാം മന്ദിറിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, പ്രസാദ വിതരണം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘം ബുരാരി സംഘചാലക് ദേവേന്ദർ ജോഷി മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന സഹ ഭഹനി പ്രമുഖ് രേഖാ രമണൻ ആശംസകളർപ്പിക്കും.
ദക്ഷിണ ഡൽഹിയിലെ ആശ്രമത്ത് പാഞ്ചജന്യം ബാലഗോകുലം നടത്തിയ മഹാശോഭായാത്ര ആശ്രമം കമ്മ്യൂണിറ്റി ഹാളിൽ നിന്നും
തുടങ്ങി കമ്മ്യൂണിറ്റി സെൻററിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, പ്രസാദ വിതരണം എന്നിവയോടെ സമാപിച്ചു.
ശ്രീനിവാസപുരി ശ്രീരാഗം നഴ്സിംഗ് റെസിഡൻസ് കോളണിയിലെ കമ്മ്യൂണിറ്റി ഹാളിൽ രാവിലെ വൃക്ഷപൂജയും, വൈകുന്നേരം മഹാ ശോഭായാത്ര, ഉറിയടി,ഭക്തിഗാനമേള എന്നീ പരിപാടികളും സംഘടിപ്പിച്ചു.
പുഷ്പവിഹാറിൽ നന്ദനം-കാർവർണൻ എന്നീ ബാലഗോകുലങ്ങൾ സംയുക്തമായി നടത്തിയ മഹാശോഭായാത്ര സന്തോഷി മാതാ മന്ദിറില് നിന്നും താലപ്പൊലി ,ചെണ്ടമേളം എന്നിവയോടുകൂടി ആരംഭിച്ച് ശ്രീധര്മ്മ ശാസ്താ ക്ഷേത്രത്തില് എത്തി ഉറിയടി ,ഭാഗവത കഥാശ്രവണം ,അന്നദാനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ സംസ്ഥാന കാര്യദർശി ബിജി മനോജ് ആശംസകളർപ്പിച്ചു.
ദക്ഷിണ്പുരിയിലെ അമ്പാടി ബാലഗോകുലം നടത്തിയ മഹാശോഭായാത്ര രാധാകൃഷ്ണ മന്ദിരത്തില് നിന്നാരംഭിച്ച് താലപ്പൊലി ,വാദ്യമേളങ്ങളോടു കൂടി ഡല്ഹി അയ്യപ്പ സേവാ സംഘത്തിന്റെ ആസ്ഥാനത്ത് എത്തി ഭജന ,പ്രസാദ വിതരണം അന്നദാനം എന്നിവയോടെ സമാപിച്ചു.
ബദർപൂരിൽ പാലാഴി -ബാലഗോകുലം നടത്തിയ മഹാശോഭായാത്ര ഹനുമാന് വാടികാ മന്ദിറില് നിന്നും ആരംഭിച്ച് ഹനുമാന് മന്ദിരത്തില് എത്തി കുട്ടികളുടെ
കലാപരിപാടികള്ക്കു ശേഷം സമാപിച്ചു.
ഗുരുഗ്രാം ഗുരുദ്രോണാചാര്യാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മഹാശോഭായാത്ര സെക്ടർ 21 ശിവ മന്ദിറിൽ നിന്നാരംഭിച്ച്, ശ്രീകൃഷ്ണ രാധാ വേഷങ്ങളുടെയും, ചെണ്ടമേളം, താലപ്പൊലി, നാമസങ്കീർത്തനം, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെയും അകമ്പടിയോടെ, സെക്ടർ 21 അയപ്പാ മന്ദിറിൽ സമാപിച്ചു. ഉറിയടി, പ്രസാദ വിതരണം എന്നിവക്ക് ശേഷം നടത്തിയ സാംസ്‌കാരിക സമ്മേളനത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് ഹരിയാനാ പ്രാന്ത് സമ്പർക് പ്രമുഖ് ശ്രീ. പ്രദീപ് ശർമ്മ മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന കാര്യദർശി ശ്രീ. ഹരികുമാർ ആശംസ പ്രസംഗം നടത്തി.
ദക്ഷിണ മദ്ധ്യ മേഖലയിൽ രാമകൃഷ്ണപുരം
രാമകൃഷ്ണ, ബാലാജി ബാലഗോകുലങ്ങൾ സംയുക്തമായി ശ്രീകൃഷ്ണ രാധ വേഷങ്ങൾ, മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടുകൂടി നടത്തിയ മഹാ ശോഭായാത്ര സെക്ടർ എട്ടിലെ ശിവശക്തി മന്ദിറിൽ നിന്നും ശോഭായാത്ര ആരംഭിച്ച് മാതാ വൈഷ്ണോ ദേവി മന്ദിറിൽ സമാപിച്ചു.
രാമകൃഷ്ണപുരം സെക്ടർ 3 ൽ രാമകൃഷ്ണ, അച്ച്യുതം, അമ്പാടി, ബാലാജി, കേശവം, വൈഷ്ണവം, നീലകണ്ഠ ബാലഗോകുലങ്ങൾ സംയുക്തമായി മുത്തുക്കുട, ചെണ്ടമേളം, അമ്മൻകുടം, രാധാ – കൃഷ്ണ ലീല, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടത്തിയ മഹാ ശോഭായാത്ര ബാലാജി മന്ദിറിൽ നിന്നും രാമകൃഷ്ണപുരം കേരള സ്കൂൾ അധ്യക്ഷൻ കെ പി മേനോൻ, എസ് കെ നായർ എന്നിവർ ഉദ്‌ഘാടനം ചെയ്തു. നഗരപ്രദക്ഷിണത്തിനു ശേഷം അയ്യപ്പക്ഷേത്രത്തിൽ എത്തി ഉറിയടി, പ്രസാദ വിതരണം, ലഘുഭക്ഷണം എന്നിവയോടെ സമാപിച്ചു. സംസ്ഥാന അധ്യക്ഷൻ പി കെ സുരേഷ്, മേഖല അധ്യക്ഷൻ സജീവൻ, പൊതുകാര്യദർശി ഗിരീഷ്, ആഘോഷ പ്രമുഖ് കെ പി രാജീവൻ എന്നിവർ ആശംസകളർപ്പിച്ചു.
മെഹ്റോളി വൃന്ദാവനം ബാലഗോകുലം ശ്രീകൃഷ്ണ – രാധ വേഷങ്ങൾ, മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടുകൂടി നടത്തിയ മഹാ ശോഭായാത്ര അന്തേരിയ മോഡിൽ നിന്നും ആരംഭിച്ച് സരസ്വതി ബാൽ വിദ്യാമന്ദിർ സ്കൂൾ, വാർഡ് നമ്പർ 6 ൽ എത്തി
ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു.
പട്ടേൽ നഗർ
പാർത്ഥസാരഥി ബാലഗോകുലം ശ്രീകൃഷ്ണവേഷങ്ങൾ , രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടു കൂടി നടത്തിയ മഹാ ശോഭായാത്ര രഞ്ജിത് നഗർ ബാബ ഭൂമിക ശിവ മന്ദിറിൽ നിന്നും ആരംഭിച്ചു ശിവ് മന്ദിറിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ സംസ്ഥാന മാർഗദർശി എൻ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം അമ്പിളി സതീഷ് ആശംസകളർപ്പിച്ചു.
ദ്വാരകയിലെ ദ്വാരകാധീശ് ബാലഗോകുലം ശ്രീകൃഷ്ണവേഷങ്ങൾ , രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടു കൂടി നടത്തിയ മഹാ ശോഭായാത്ര ദ്വാരക സെക്ടർ -3 യിലുള്ള ബട്ടുക്ജി അപാർട്ട്‌മെന്റിലെ അമ്പലത്തിൽ നിന്നും ആരംഭിച്ചു ശ്രീകൃഷ്ണ (പാർത്ഥസാരഥി) ക്ഷേത്രത്തിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ സംസ്ഥാന സഹ രക്ഷാധികാരി വരത്ര ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. മേഖല സംഘടനാ കാര്യദർശി ഹരീഷ്, ബാലഗോകുലം അധ്യക്ഷൻ വിജു ജി, രക്ഷാധികാരി ശ്രീജിത്ത് കാര്യദർശി മുരളി ജി, ആഘോഷ പ്രമുഖ പ്രീതി രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു.
മഹാവീർ എൻക്ലാവ്
രാധാമാധവം ബാലഗോകുലം ശ്രീകൃഷ്ണവേഷങ്ങൾ , രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, എന്നിവയോടു കൂടി നടത്തിയ മഹാ ശോഭായാത്ര ദ്വാരക സെക്ടർ -1 ലുള്ള മാതാറാണി മന്ദിറിൽ നിന്ന് ആരംഭിച്ച് ദ്വാരക അയ്യപ്പക്ഷേത്രത്തിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, ഭജന, അന്നദാനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ മഹിളാമോർച്ച കേരള സംസ്ഥാന സെക്രട്ടറി ബിറ്റി സുധീർ മുഖ്യാതിഥി ആയിരുന്നു. മേഖല സഹ രക്ഷാധികാരി രാമചന്ദ്രൻ നായർ, മേഖല ഉപാധ്യക്ഷൻ സുശീൽ കെ സി, ആഘോഷ പ്രമുഖ് മിഥുൻ മോഹൻ, അധ്യക്ഷ ധന്യ വിപിൻ, ട്രഷറർ വിപിൻ ദാസ് പി എന്നിവർ ആശംസകളർപ്പിച്ചു.
പശ്ചിമ ഡൽഹിയിൽ ഡൽഹി ക്യാന്റിൽ വന്ദേമുകുന്ദം ബാലഗോകുലം ശ്രീകൃഷ്ണ രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടു കൂടി നടത്തിയ മഹാ ശോഭായാത്ര ദില്ലി ക്യാൻറ്റ് കാബൂൾ ലൈൻ അയ്യപ്പ ക്ഷേത്ര പരിസരത്ത് നിന്ന് തുടങ്ങി, സദർ ബസാർ, ടിഗ്രിസ് റോഡ് വഴി കാബൂൾ ലൈൻ അയ്യപ്പക്ഷേത്രത്തിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ ഡൽഹി യൂണിവേഴ്സിറ്റി മലയാളം വിഭാഗം മേധാവി ഡോ ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും. ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദർശി അജികുമാർ, മേഖല പ്രതിനിധി മനോഹരൻ നങ്ങ്യത് എന്നിവർ ആശംസകളർപ്പിച്ചു
മായാപുരിയിൽ ശ്രീകൃഷ്ണ ബാലഗോകുലം ശ്രീകൃഷ്ണ രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടു കൂടി നടത്തിയ മഹാ ശോഭായാത്ര ശ്രീരാമകൃഷ്ണ മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണത്തിന് ശേഷം ശ്രീരാമകൃഷ്ണ മന്ദിറിൽ ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു.
സൈനിക നഗറിൽ സന്ദീപിനി, ഗോപാലം ബാലഗോകുലങ്ങൾ സംയുക്തമായി മുത്തുക്കുട, ചെണ്ടമേളം, അമ്മൻകുടം, രാധാ – കൃഷ്ണ ലീല, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടത്തിയ മഹാ ശോഭായാത്ര സൈനിക നഗർ മൻസാരം പാർക്ക് ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം ചെയ്തു ഗുലാബ് ബാഗ് നവാദ മെട്രോ സ്റ്റേഷൻ പരിസരത്തു എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ പൊതുകാര്യദർശി ബിനോയ് ബി ശ്രീധരൻ ആശംസകളർപ്പിച്ചു
വികാസ് പുരിയിൽ നന്ദനം ബാലഗോകുലം മുത്തുക്കുട, ചെണ്ടമേളം, അമ്മൻകുടം, രാധാ – കൃഷ്ണ ലീല, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടത്തിയ മഹാ ശോഭായാത്ര വികാസ്‌പുരി എം ബ്ലോക്ക് ഹനുമാൻ മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം ചെയ്തു സൈറ്റ് 3 മൂകാംബിക മന്ദിറിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു.
ഹരിനഗറിൽ സരസ്വതി ബാലഗോകുലം മുത്തുക്കുട, ചെണ്ടമേളം, അമ്മൻകുടം, രാധാ – കൃഷ്ണ ലീല, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടത്തിയ മഹാ ശോഭായാത്ര ഹരിനഗർ രാം മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം ചെയ്തു രാം മന്ദിറിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ ഇന്ദുശേഖരൻ മുഖ്യാതിഥിയായിരുന്നു.
ഹസ്താലിൽ ഭാരതി, ബാല ഭാരതി ബാലഗോകുലങ്ങൾ സംയുക്തമായി മുത്തുക്കുട, ചെണ്ടമേളം, അമ്മൻകുടം, രാധാ – കൃഷ്ണ ലീല, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടത്തിയ മഹാ ശോഭായാത്ര ഹസ്താൽ ഗ്രൂപ്പ് 1 ശിവമന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം ചെയ്തു ഹസ്താൽ അയ്യപ്പ പാർക്കിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു. നവോദയം സംസ്ഥാന സമിതി അധ്യക്ഷൻ എം ആർ വിജയൻ മുഖ്യാതിഥി ആയിരുന്നു. മേഖല രക്ഷാധികാരി കെ എസ് പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എൻ സുനിൽകുമാർ, അനീഷ് നന്ദിയും രേഖപ്പെടുത്തി. മേഖല അധ്യക്ഷൻ എം പി ഹരീഷ്, മേഖല പൊതുകാര്യദർശി ഹരികുമാർ, മേഖല ട്രഷറർ ലത വിജയൻ, മേഖല മാർഗ്ഗദർശി നാരായണൻകുട്ടി, മേഖല ഭഗിനി പ്രമുഖ് ബിന്ദു ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫരീദാബാദ് സെക്ടർ 23 ശ്രീ അയ്യപ്പ ബാലഗോകുലം, ശ്രീ മാധവം ബാലഗോകുലം, എന്നീ ബാലഗോകുലങ്ങൾ സംയുക്‌തമായി ശ്രീകൃഷ്ണവേഷങ്ങൾ , രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടു കൂടി നടത്തിയ മഹാ ശോഭായാത്ര ശോഭാ യാത്ര ഫരീദാബാദ് സെക്ടർ 21 ലുള്ള രാധാകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് സെക്ടർ 23 ശ്രീ അയ്യപ്പക്ഷേത്രത്തിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ മേഖല സംഘടനാ കാര്യദർശി ശ്രീമാൻ വിജയ് മാധവൻ ആശംസകളർപ്പിച്ചു.
ഫരീദാബാദിലെ സെക്ടർ 3 ലെ ശ്രീ ധർമ്മശാസ്താ ബാലഗോകുലം ശ്രീകൃഷ്ണവേഷങ്ങൾ , രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടു കൂടി നടത്തിയ മഹാ ശോഭായാത്ര സെക്ടർ മൂന്നിലുള്ള രഘുനാഥ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ രക്ഷാധികാരി ശ്രീ മധുസൂദനൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. സഹ രക്ഷാധികാരി ശ്രീ അനിൽകുമാർ, അധ്യക്ഷൻ ഡി ആർ പിള്ള, പൊതുകാര്യദർശി ശ്രീ വിശ്വനാഥൻ, ഭഗിനി പ്രമുഖ ശ്രീമതി സബുല സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു.
ഫരീദാബാദ് സെക്ടർ 31 ലെ ശ്രീ പാർത്ഥസാരഥി ബാലഗോകുലം ശ്രീകൃഷ്ണവേഷങ്ങൾ , രാധാ വേഷങ്ങൾ , മറ്റ് പുരാണ വേഷങ്ങൾ , താലപ്പൊലി, ചെണ്ടമേളം എന്നിവയോടു കൂടി നടത്തിയ മഹാ ശോഭായാത്ര സെക്ടർ 29 ലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് സെക്ടർ 31 ൽ ഉള്ള ശ്രീകൃഷ്ണ നവഗ്രഹ ക്ഷേത്രത്തിൽ എത്തി ഉറിയടി, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയോടെ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ പി വി അച്യുതൻ ആശംസകളർപ്പിച്ചു.
Discussion about this post