ഷില്ലോങ്(മേഘാലയ): ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ നേതാവ് മേഘാലയയില്‍ മരിച്ച നിലയില്‍. ബംഗ്ലാദേശിലെ പിറോജ്പൂര്‍ ജില്ലയില്‍ നിന്നുള്ള അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാന് പന്നയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് സൂപ്രണ്ട് ഗിരി പ്രസാദ് പറഞ്ഞു. മേഘാലയയിലെ ഈസ്റ്റ് ജൈന്തിയ ഹില്‍സ് ജില്ലയിലെ ഡോണ ഭോയില്‍ ഒരു വെറ്റിലത്തോട്ടത്തിലാണ് മൃതദദേഹം കണ്ടത്. ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 1.5 കിലോമീറ്റര്‍ ചുറ്റളവിലാണിത്. അലി ഖാന് പന്നയുടെ മൃതദേഹത്തില്‍ നിന്ന് ബംഗ്ലാദേശ് പാസ്പോര്‍ട്ട് കണ്ടെടുത്തു. മൃതദേഹം ഖിലിഹ്റിയത്തിലെ സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു പന്ന. ഭാരതത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതായാണ് കരുതുന്നത്.
Discussion about this post