ദിമ ഹസാവോ (ആസാം) : ദേശഭക്തരായ പൗരന്മാരായി ഭാരത മാതാവിനെ ഉയർന്ന നിലയിലെത്തിക്കാൻ നമ്മുടെ ജീവിതത്തിൽ വ്യക്തമായ ലക്ഷ്യവും ദൃഢനിശ്ചയവും വേണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. 1893 സെപ്റ്റംബർ 11ന് സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ നടത്തിയ ഐതിഹാസിക പ്രസംഗത്തിലൂടെ ഭാരതത്തിന്റെ യശസ്സ് വർധിച്ചുവെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു. വിദ്യാഭാരതിയുടെ കീഴിൽ അസാമിലെ ദിമ ഹസാവോ ജില്ലയിലെ വനവാസി മേഖലയിൽ സ്ഥാപിച്ച സരസ്വതി വിദ്യാലയത്തിലെ ശ്രീരാമക്ഷേത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ച് വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ വായിക്കുകയും അദ്ദേഹത്തിന്റെ ആദർശങ്ങൾ ജീവിതത്തിൽ ഉൾകൊള്ളുകയും ചെയ്യാൻ അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
വിദ്യാർത്ഥികളുമായും സ്കൂൾ ജീവനക്കാരുമായും സംസാരിച്ച സർകാര്യവാഹ് വിദ്യാഭ്യാസത്തോടൊപ്പം സംസ്കാരത്തിന്റെ പ്രാധാന്യത്തിനെ പറ്റിയും പറഞ്ഞു.
വിദ്യാഭാരതി പൂർവോത്തര ക്ഷേത്ര സംഘടന സെക്രട്ടറി ഡോ. പവൻ തിവാരി, ദക്ഷിണ ആസാം പ്രാന്ത സംഘടന സെക്രട്ടറി മഹേഷ് ഭാഗവത്, ആർ എസ് എസ് ആസാം ക്ഷേത്ര പ്രചാരക് വസിഷ്ഠ ബുജറ ബറുവ തുടങ്ങിയവർ കൂടെയുണ്ടായി.
Discussion about this post