ചെന്നൈ: നിറക്കൂട്ടുകള്‍ കൊണ്ട് രാജ്യത്തിന്റെ ഏകീകരണമാണ് സംസ്‌കാര്‍ ഭാരതി നടത്തുന്നതെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. കാമകോടി. സംസ്‌കാര്‍ഭാരതിയുടെ നേതൃത്വത്തില്‍ ഐഐടിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖില ഭാരതീയ രംഗോലി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌കാരത്തെ തലമുറകളിലേക്ക് പകരേണ്ട ദൗത്യം സംഘടനകള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാരം കൈവിട്ടു പോയാല്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടും വലിയ കാര്യമുള്ളതായി കരുതുന്നില്ല. അത്തരം വിദ്യാഭ്യാസത്തിന് ഒരു മൂല്യവുമില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മൂന്നു ദിവസത്തെ ശില്പശാലയില്‍ കേരളത്തില്‍ നിന്ന് പതിനഞ്ച് പേരടക്കം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 150 ഓളം രംഗോലി കലാസാധകരാണ് പങ്കെടുക്കുന്നത്.
സംസ്‌കാര്‍ ഭാരതി തമിഴ്‌നാട് അധ്യക്ഷയും പ്രസിദ്ധ കൊറിയോഗ്രാഫറുമായ ദാക്ഷായണി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ന സഭയില്‍ അഖില ഭാരതീയ ഭൂ അലങ്കരണ്‍ പ്രമുഖ് രഘുരാജ് ദേശ്പാണ്ഡേ, ദേശീയ കാര്യകാരി സദസ്യന്‍ കെ. ലക്ഷ്മീ നാരായണന്‍, ദക്ഷിണ ക്ഷേത്ര പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍, തമിഴ്‌നാട് രക്ഷാധികാരി നാരായണ ഭട്ട് തുടങ്ങിയവരും സംസാരിച്ചു.
Discussion about this post