ലക്നൗ: ക്ഷേത്രപ്രസാദം നിർമ്മിക്കുന്നതിൽ നിന്ന് പുറം ഏജൻസികളെ വിലക്കണമെന്ന് അയോധ്യ, രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ സത്യേന്ദ്ര ദാസ്. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരവേയാണ് സത്യേന്ദ്രദാസിന്റെ നിർദേശം .
ക്ഷേത്രത്തിലെ വഴിപാടുകളിൽ ഉപയോഗിക്കുന്ന നെയ്യിന്റെ ശുദ്ധതയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ പ്രസാദങ്ങളും ക്ഷേത്ര പൂജാരിമാരുടെ മേൽനോട്ടത്തിൽ തയ്യാറാക്കണമെന്നും,അങ്ങനെ നിര്‍മ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു .
രാജ്യവ്യാപകമായി വിൽക്കുന്ന എണ്ണയുടെയും നെയ്യിന്റെയും ഗുണനിലവാരം കർശനമായി പരിശോധിക്കണം . വഴിപാടുകളിൽ അനുചിതമായ വസ്തുക്കൾ കലർത്തി ക്ഷേത്രങ്ങളെ അശുദ്ധമാക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഥുരയിലെ ക്ഷേത്രങ്ങളിൽ ഇനി പുറത്ത് നിന്നുള്ള മധുരപലഹാരങ്ങൾക്ക് പകരമായി പൂഷ്പങ്ങളും, പഴങ്ങളും സമർപ്പിക്കണമെന്ന് ധർമ്മ രക്ഷാ സംഘം വ്യക്തമാക്കി.ശുദ്ധമായ സാത്വിക് പ്രസാദം സമർപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പരമ്പരാഗത രീതികളിലേക്ക് മടങ്ങുന്നതിന് മതനേതാക്കളും സംഘടനകളും തമ്മിൽ ഒരു സമവായത്തിലെത്തി.” സംഘത്തിന്റെ ദേശീയ പ്രസിഡൻറ് സൗരഭ് ഗൗർ പ്രസാദ പറഞ്ഞു.
പ്രയാഗ്‌രാജിൽ, ആലോപ് ശങ്കരി ദേവി, ബഡേ ഹനുമാൻ, മങ്കമേശ്വർ എന്നിവയുൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ മധുരപലഹാരങ്ങളും സംസ്‌കരിച്ച വസ്തുക്കളും വഴിപാടായി കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്.
Discussion about this post