ന്യൂദൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 26-ാമത് ഡയറക്ടർ ജനറലായി പരമേശ് ശിവമണി ചുമതലയേറ്റു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ സേനയുടെ വിവിധ തലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാഷണൽ ഡിഫൻസ് അക്കാദമിയിലേയും ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെയും പൂർവ്വ വിദ്യാർത്ഥിയാണ് ശിവമണി. 2022 സെപ്റ്റംബറിൽ ശിവമണിയെ അഡീഷണൽ ഡയറക്ടർ ജനറലായി ഉയർത്തുകയും തുടർന്ന് കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നിയമിക്കുകയും ചെയ്തു.
കൂടാതെ അഡ്വാൻസ്ഡ് ഓഫ്‌ഷോർ പട്രോൾ വെസ്സലായ സമർ, വിശ്വസ്ത് എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എല്ലാ പ്രധാന കപ്പലുകളും ശിവമണിയുടെ കമാൻഡുകളിൽ ഉൾപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2024 ഓഗസ്റ്റിൽ അദ്ദേഹത്തിന് ഡയറക്ടർ ജനറൽ കോസ്റ്റ് ഗാർഡിന്റെ അധിക ചുമതല നൽകിയിരുന്നു.
അദ്ദേഹത്തിന് 2014-ൽ തത്രക്ഷക് മെഡലും 2019-ൽ രാഷ്‌ട്രപതി തത്രക്ഷക് മെഡലും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 2012-ൽ ഡിജി കോസ്റ്റ് ഗാർഡിന്റെ പ്രശംസയും 2009-ൽ ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് പ്രശംസയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post