മഹേശ്വര്‍ (മധ്യപ്രദേശ്): ലോകമാതാ അഹല്യാബായ് ഹോള്‍ക്കര്‍ ജയന്തിയുടെ മുന്നൂറാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി എബിവിപിയുടെ നേതൃത്വത്തില്‍ മാനവന്ദന്‍ യാത്രയ്ക്ക് തുടക്കമായി. മഹാറാണി അഹല്യാബായിയുടെ ഭരണകേന്ദ്രമായിരുന്ന മഹേശ്വര്‍ കോട്ടയില്‍ നിന്ന് ആരംഭിച്ച യാത്ര എബിവിപി ദേശീയ സെക്രട്ടറി ശാലിനി വര്‍മ്മ ഉദ്ഘാടനം ചെയ്തു. ലോകമാതാ അഹല്യാബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി സമാരോഹ് സമിതി ദേശീയ സെക്രട്ടറി മാലാ ഠാക്കൂര്‍ സന്നിഹിതയായിരുന്നു.
യാത്രയ്ക്ക് മുന്നോടിയായി മഹേശ്വറിലെ മണ്ണ് നിറച്ച കലശം പൂജിച്ചു. പ്രവര്‍ത്തകര്‍ അഹല്യാഘാട്ടില്‍ നര്‍മാദാ ആരതി നടത്തി. മഹേശ്വര്‍ കോട്ടയുടെ ആകൃതിയില്‍ രൂപകല്പന ചെയ്ത രഥത്തില്‍ മഹാറാണിയുടെ പ്രതിമയും വഹിച്ചുള്ള യാത്ര 1300 കിലോമീറ്റര്‍ സഞ്ചരിച്ച് 21ന് ഗോരഖ് പൂരില്‍ സമാപിക്കും.









Discussion about this post