ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഒരു വര്‍ഷത്തെ ആഘോഷപരിപാടികളാണ് ബാലഗോകുലം സംഘടിപ്പിക്കുന്നത്.
ആഘോഷപരിപാടികള്‍ക്കായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രക്ഷാധികാരിയും എം.ആര്‍. വിജയന്‍ സംയോജകനായും 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം മാതാ അമൃതാനന്ദമയി മഠം ദല്‍ഹി മഠാധിപതി സ്വാമി വിജയാമൃതാനന്ദപുരി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം മാര്‍ഗദര്‍ശി എന്‍. വേണുഗോപാല്‍, രക്ഷാധികാരി ബാബു പണിക്കര്‍, അധ്യക്ഷന്‍ പി.കെ. സുരേഷ്, പൊതുകാര്യദര്‍ശി ബിനോയ് ബി. ശ്രീധരന്‍, സംഘടനാ കാര്യദര്‍ശി അജി കുമാര്‍ എന്നിവര്‍ ആഘോഷ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.
ദല്‍ഹിയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനാ ഭാരവാഹികളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post