രായച്ചോട്ടി(ആന്ധ്രപ്രദേശ്): അയ്യപ്പഭക്തര്‍ക്കെതിരെ രായച്ചോട്ടിയിലുണ്ടായ ആക്രമണത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍. രായച്ചോട്ടി നഗരമധ്യത്തിലെ മുസ്ലീം പള്ളിക്ക് മുന്നിലൂടെ അയ്യപ്പന്മാര്‍ വാഹനത്തില്‍ ഭജന പാടി പോയതിനെത്തുടര്‍ന്നാണ് ഒരു കൂട്ടം ആളുകള്‍ അക്രമണം നടത്തിയത്.
അക്രമികളെ പിടികൂടാതെ സംഭവം സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നവര്‍ക്കെതിരെ നടപടി എടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഹിന്ദു ഭക്ത സംഘം ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെടണം എന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് കര്‍ശന നടപടിയുണ്ടാകുമെന്ന് അന്നമയ്യ പോലീസ് വ്യക്തമാക്കിയിരുന്നു.
Discussion about this post