ന്യൂദല്‍ഹി: മഹാ കുംഭമേളയില്‍ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് റെയില്‍വേ. ഈ റിപ്പോര്‍ട്ട് റെയില്‍വേ നിഷേധിച്ചു. സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് റെയില്‍വേയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കര്‍ശനമായി നിരോധിച്ചതും ശിക്ഷാര്‍ഹമായ കുറ്റവുമാണ്. മഹാ കുംഭമേളയിലോ മറ്റേതെങ്കിലും അവസരങ്ങളിലോ സൗജന്യ യാത്രയ്‌ക്ക് വ്യവസ്ഥകളൊന്നുമില്ല.
മഹാ കുംഭമേള സമയത്ത് യാത്രക്കാര്‍ക്ക് തടസമില്ലാത്ത യാത്ര ഉറപ്പാക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണ്. യാത്രക്കാരുടെ വരവ് നിയന്ത്രിക്കുന്നതിന് പ്രത്യേക ഹോള്‍ഡിങ് ഏരിയകള്‍, അധിക ടിക്കറ്റ് കൗണ്ടറുകള്‍, മറ്റ് ആവശ്യമായ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ റെയില്‍വേ ഒരുക്കുന്നുണ്ട്.
Discussion about this post