നാഗ്പൂർ: രാജ്യത്തിന് ഡോ. മൻമോഹൻ നല്കിയ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പടുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ. സർദാർ മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തിൽ മുഴുവൻ രാജ്യവും അഗാധമായ ദുഃഖത്തിലാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ വേദനയിൽ ആർഎസ്എസ് പങ്കുചേരുന്നു. ആത്മാവിന് സദ്ഗതി നേരുന്നു, ഇരുവരും സന്ദേശത്തിൽ പറഞ്ഞു.
Discussion about this post