മുംബൈ: ഭാരതത്തിൻ്റെ നേതൃത്വമാണ് ലോകം കൊതിക്കുന്നതെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമർപ്പണ ഭാവത്തോടെ സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച് രാഷ്ട്രത്തെ സശക്തമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഭാരതത്തെ ഇന്നത്തെ നിലയിലേക്ക് വളർത്തിയതിന് പിന്നിൽ നിരവധി ആളുകളുടെ ത്യാഗമുണ്ട്. ആ വഴി നമ്മളും പിന്തുടരണം. ലോകത്തെ ഭാരതത്തിൻ്റെ ആത്മ ശക്തി നയിക്കണം, അദ്ദേഹം പറഞ്ഞു. 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭിവണ്ടിയിലെ പദ്മശ്രീ അണ്ണാസാഹെബ് ജാദവ് ഭാരതീയ സമാജ് ഉന്നതി മണ്ഡൽ സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ദേശീയ പതാക സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. ഈ ത്രിവർണ്ണ പതാകയിലെ ഓറഞ്ച് നിറം ത്യാഗത്തിന്റെയും സമർപ്പണത്തിൻ്റെയും നിറമാണ്. വെള്ള നിറം വിശുദ്ധിയുടെ അടയാളമാണ്. പച്ച സമൃദ്ധിയുടെ പ്രതീകമാണ്. ‘അശോക ചക്രം’ പരസ്പര സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകുന്നു.നമുക്ക് ധർമ്മം ആരാധനയുടെ കാര്യമല്ല, അത് പെരുമാറ്റത്തിന്റെയും ജീവിതരീതിയുടെയും കാര്യമാണ്. സാഹോദര്യത്തിന്റെ അടിസ്ഥാനത്തിൽ കുടുംബം വളരും, അതിലൂടെ സമൂഹവും രാഷ്ട്രവും വളരും, മോഹൻ ഭാഗവത് പറഞ്ഞു.
Discussion about this post