കൊച്ചി: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് 4, 5 തീയതികളിൽ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാലിന് രാവിലെ 8:25ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വൈകിട്ട് 5 ന് എറണാകുളം രാജേന്ദ്ര മൈതാനത്ത് തപസ്യ കലാസാഹിത്യ വേദി സുവർണോത്സവം ഉദ്ഘാടനം ചെയ്യും.
അഞ്ചിന് വെകിട്ട് 3.20 ന് ചെറുകോൽപ്പുഴയിലെത്തും. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ ഭാഗമായി നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ആറിന് ഉച്ചയോടെ മടങ്ങും.













