പ്രയാഗ്രാജ്: മഹാകുംഭമേളയോട് ചേര്‍ന്ന് സക്ഷമയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നേത്രകുംഭ അതിശയകരമായ സ്വീകാര്യതയാണ് നേടിയതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണിയ്‌ക്കൊപ്പം നേത്രകുംഭ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേത്രകുംഭയുടെ പ്രവര്‍ത്തനരീതികള്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ അറിയിച്ചു.
നേത്രകുംഭയുടെ ക്രമീകരണം മികച്ചതും സമഗ്രവുമാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. സക്ഷമ പ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആരോഗ്യ സേവനങ്ങളോടുള്ള അര്‍പ്പണബോധം മഹത്തരമാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
സക്ഷമ ദേശീയ സംഘടനാ സെക്രട്ടറി ചന്ദ്രശേഖര്‍, നേത്ര കുംഭ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ റെഡ്ഡി, സംഘാടക സമിതി ജനറല്‍ മാനേജര്‍ സത്യവിജയ് സിങ്, അംഗം സുനില്‍ കുമാര്‍ സിങ് തുടങ്ങിയവര്‍ ചേര്‍ന്ന് സര്‍കാര്യവാഹിനെ സ്വീകരിച്ചു.




Discussion about this post