നാഗ്പൂര്‍: വാക്കുകള്‍ വ്യത്യസ്തമെന്ന് തോന്നുമെങ്കിലും ഭാരതത്തില്‍ ദേവഭക്തിയും ദേശഭക്തിയും രണ്ടല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. യഥാര്‍ത്ഥത്തിലുള്ള ഈശ്വരഭക്തി ദേശഭക്തി തന്നെയാണ്. ഇത് അനുഭൂതിയാണ്. നാഗ്പൂരിലെ മാനകാപൂര്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച സോമനാഥ് ജ്യോതിര്‍ലിംഗ മഹാരുദ്ര പൂജയോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിഹാസങ്ങള്‍ പിറക്കും മുമ്പേ ഭാരതം നിലനില്‍ക്കുന്നുണ്ട്. മഹാദേവനാണ് നമുക്ക് ആദിഗുരു. എല്ലാവരുടെയും ഉള്ളിലുള്ളത് ഒരേ തത്വമാണ്. അത് അറിയാന്‍ 108 വഴികളുണ്ടാകും. ശിവതത്വം എല്ലാവരിലുമുള്ള അറിവാണ്. പല തരത്തിലാണ് മനുഷ്യരുടെ സ്വഭാവം. അതുകൊണ്ട് ഒരേയൊരു പാത എന്നത് എല്ലാവര്‍ക്കും അനുയോജ്യമല്ല. താത്പര്യങ്ങള്‍ പലതാണ്, വഴികളും പലതാണ്. എന്നാല്‍ എത്തിച്ചേരേണ്ടയിടം ഒന്നാണ്.
ഭാരതത്തില്‍ മാത്രമുള്ളതാണ് തപസ്. നമ്മിലുള്ളത് എല്ലാവരിലും ഉണ്ടെന്ന, എല്ലാം ഒന്നാണെന്ന അറിവാണ് തപസിന്റെ സാരാംശം. നമ്മുടെ ബന്ധങ്ങള്‍ നേരിട്ടുള്ളതാണ്, അത് കരാറല്ല. നാളെ നമ്മളെ പരിപാലിക്കും എന്നതുകൊണ്ടല്ല കുട്ടികളെ വളര്‍ത്തുന്നത്. അവര്‍ സ്വന്തം കുട്ടികളാണ്, അവരെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ് എന്നതുകൊണ്ടാണ്. രക്ഷിതാക്കള്‍ സ്‌നേഹത്തോടെയും കരുതലോടെയും എന്നെ വളര്‍ത്തി, അവരെ സേവിക്കേണ്ടത് എന്റെ കടമയാണ് എന്ന ബോധ്യമാണ് കുട്ടികളിലും സ്വാഭാവികമായി വളരുന്നത്.
സ്വന്തം എന്ന അടിസ്ഥാനത്തിലാണ് ജീവിതം നീങ്ങുന്നത്. ഇന്ന് ലോകം ഈ ജീവിതത്തിനായി കൊതിക്കുന്നു. രണ്ടായിരം വര്‍ഷമായി ലോകം നീങ്ങിയത് അപൂര്‍ണമായ ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ്. ശക്തന്‍ ജീവിക്കുമെന്നും ദുര്‍ബലന്‍ ഇല്ലാതാകുമെന്നും കരുതിയാണ് ലോകം ഓടുന്നത്. മനുഷ്യരുടെ അറിവ് വര്‍ദ്ധിച്ചു, വികസനമുണ്ടായി. എന്നിട്ടും സംഘര്‍ഷങ്ങള്‍ തുടരുന്നു. സുഖസൗകര്യങ്ങള്‍ ധാരാളമാണ്, എന്നാല്‍ ആര്‍ക്കും സംതൃപ്തിയില്ല. വികസനമേറെയാണ്, അതേസമയം പ്രകൃതിനാശം സംഭവിക്കുന്നു. ലോകം ഈ വഴിയില്‍ ഇടറുകയാണ്. എല്ലാവരും പരസ്പരം സ്വന്തമെന്ന ഭാവം പുലര്‍ത്തണമെന്ന ആശയം സ്വീകരിച്ചാല്‍ പുതിയ വഴി തുറക്കും. എല്ലാവരും നമ്മുടേതെന്ന ശിവതത്വം എല്ലാ രാജ്യങ്ങളും സ്വീകരിക്കണം. നാമെല്ലാവരും ശിവനെ പൂജിച്ച് സ്വയം ശിവനായിത്തീരുന്നു എന്ന് പറയുന്നത് ഈ അര്‍ത്ഥത്തിലാണ്. നമ്മുടെ പൂര്‍വ്വികര്‍ ഗ്രാമങ്ങളിലും വനങ്ങളിലും കുടിലുകളിലും അറിവ് പ്രചരിപ്പിച്ചത്, ഈ രാഷ്ട്രത്തെ നിര്‍മ്മിച്ചത് ലോകത്തെ നിലനിര്‍ത്താനാണ്, സര്‍സംഘചാലക് പറഞ്ഞു.
ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ നന്ദികേശശില്പം നല്കി സര്‍സംഘചാലകനെ ആദരിച്ചു.
മോഹന്‍ജി രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിരന്തരം സമയം ചെലവഴിക്കുകയാണെന്ന് ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം കോടിക്കണക്കിന് ആളുകള്‍ ദേശസ്‌നേഹവും ധര്‍മ്മവും നിലനിര്‍ത്തുന്നില്‍ വ്യാപൃതരാണ്. രാഷ്ട്രത്തിന്റെ പൈതൃകം സംരക്ഷിക്കാന്‍ 100 വര്‍ഷമായി സംഘം വിജയകരമായി പ്രവര്‍ത്തിക്കുന്നു. സംഘപ്രവര്‍ത്തനം വളര്‍ന്നുകൊണ്ടേയിരിക്കണം. ഇതില്‍ പ്രചോദിതരായി യുവാക്കള്‍ ദേവനും ദേശത്തിനും വേണ്ടി പ്രവര്‍ത്തിക്കണം, അദ്ദേഹം പറഞ്ഞു.






Discussion about this post