VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സമൂഹനന്മക്കായി ജീവിക്കണമെന്ന് പഠിപ്പിച്ചത് ഉപനിഷത്ത്, കമ്മ്യൂണിസ്റ്റ് മാര്‍ഗം പരാജയപ്പെട്ടു: സി. രാധാകൃഷ്ണന്‍

VSK Desk by VSK Desk
10 September, 2025
in കേരളം
Share
Tweet
SendTelegram

തൃശൂർ: കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്കും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ എഴുതപ്പെട്ട ഈശാവാസ്യ ഉപനിഷത്ത് സമൂഹ താത്പര്യത്തെക്കരുതി ജീവിക്കണമെന്ന് പഠിപ്പിച്ചതായി പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണൻ.

ആവശ്യമുള്ളത് മാത്രമെടുത്ത് ബാക്കി സമൂഹത്തിന് നല്കി ത്യാഗബുദ്ധിയോടെ ജീവിക്കാനാണ് ഉപനിഷത്ത് പഠിപ്പിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും മൂലധനത്തിലും ഉപനിഷത്തുകളിൽ പറഞ്ഞ അതേ ലക്ഷ്യം ഉണ്ടായിരുന്നു. പക്ഷേ കമ്യൂണിസത്തിന്റെ മാർഗം പിഴച്ചു പോയി. അതുകൊണ്ടാണ് പരീക്ഷിച്ച എല്ലായിടത്തും അത് പരാജയപ്പെട്ടതും പ്രശ്‌നങ്ങൾ മാത്രം സൃഷ്ടിച്ചതും. ലക്ഷ്യം മാത്രമല്ല മാർഗവും ശരിയാകണം. ആധ്യാത്മികതയിലുറച്ച നൈതികബോധമാണ് ലോകത്തെ മുന്നോട്ടു നയിക്കാനുള്ള ഏകമാർഗം. ശ്രീകൃഷ്ണ വിചാരങ്ങൾ പ്രചരിപ്പിക്കുന്ന ബാലഗോകുലത്തോട് എന്നും മമതയുണ്ടെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു. ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം തൃശൂർ ടൗൺഹാളിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു. എല്ലാ കഥാപാത്രങ്ങളെയും ജീവിത സന്ദർഭങ്ങളെയും അങ്ങേയറ്റത്തെ കാരുണ്യത്തോടെയാണ് സി. രാധാകൃഷ്ണൻ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ രചനകളുടെ ഏറ്റവും വലിയ സവിശേഷത ഈ കാരുണ്യ ദർശനമാണെന്നും ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടി. എഴുത്തച്ഛനെ വ്യക്തി എന്ന നിലയിൽ പരിചയപ്പെടുത്തിയ അപൂർവ രചനയാണ് രാധാകൃഷ്ണന്റെ തീക്കടൽ കടഞ്ഞ് തിരുമധുരം. അതിന് മുൻപോ ശേഷമോ അത്തരമൊരു രചന മലയാളത്തിൽ ഉണ്ടായിട്ടില്ല, ശ്രീകുമാരൻ തമ്പി പറഞ്ഞു.

ധർമം എന്ന പ്രപഞ്ചതാളത്തെ എഴുത്തിൽ സന്നിവേശിപ്പിച്ച സാഹിത്യകാരനാണ് സി. രാധാകൃഷ്ണനെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഡോ. എം ലക്ഷ്മികുമാരി അധ്യക്ഷയായിരുന്നു. ബാലസംസ്‌കാര കേന്ദ്രം ചെയർമാൻ പി.കെ. വിജയരാഘവൻ, ബാലഗോകുലം അധ്യക്ഷൻ ആർ. പ്രസന്നകുമാർ, സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായർ, എൻ. ഹരീന്ദ്രൻ മാസ്റ്റർ, എം.പി. സുബ്രഹ്മണ്യ ശർമ, വി.എൻ. ഹരി എന്നിവർ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies