ലഖ്നൗ: നവീന്‍ചന്ദ്ര രാംഗൂലം അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളും സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷയും ശക്തമാക്കിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്യാബിനറ്റ് മന്ത്രി സൂര്യ പ്രതാപ് ഷാഹി ചേര്‍ന്ന് രംാഗൂലത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.
വാരാണസിയിലെ വിശ്വനാഥ ക്ഷേത്രത്തിലും രാംഗൂലം ദര്‍ശനം നടത്തി. വാരണാസിയിലെ ഘട്ടുകളില്‍ അദ്ദേഹം ആരതിയും നടത്തി. കാശിവിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മൗറീഷ്യസ് പ്രതിനിധി സംഘം അറിയിച്ചു. 16 വരെയാണ് മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഭാരത സന്ദര്‍ശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് രാംഗൂലം ഭാരതത്തിലെത്തിയത്.




Discussion about this post