നാഗ്പൂര്‍: ഗുരു തേഗ് ബഹാദുറിനെയും മഹാത്മാഗാന്ധിയെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയെയും അനുസ്മരിച്ച് സര്‍സംഘചാലകന്റെ വിജയദശമി ബൗദ്ധിക്ക്. ഹിന്ദുധര്‍മ്മത്തിന്റെ രക്ഷയ്ക്കായി ബലിദാനിയായ ഗുരു തേഗ്ബഹാദൂറിന്റെ 350-ാം സ്മൃതിവാര്‍ഷികവും ഗാന്ധിജിയുടെയും ശാസ്ത്രിയുടെയും ജയന്തിയും ഓര്‍മ്മിപ്പിച്ച അദ്ദേഹം അത്തരം ഉത്തുംഗമായ ആദര്‍ശങ്ങളാണ് എല്ലാവര്‍ക്കും പ്രേരണയെന്ന് ചൂണ്ടിക്കാട്ടി. ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും സുസമ്പന്നമായ സമാനജീവിതങ്ങളെയാണ് രാഷ്ട്രം ആവശ്യപ്പെടുന്നതെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.
Discussion about this post