നാഗ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗം മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ നടക്കും. 46 സംഘടനാപ്രാന്തങ്ങളിലെ പ്രാന്ത സംഘചാലകന്മാര്‍, കാര്യവാഹുമാര്‍, പ്രാന്തപ്രചാരകര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുകയെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, കാര്യവിഭാഗുകളുടെ അഖിലഭാരതീയ ചുമതലക്കാര്‍, കാര്യകാരി അംഗങ്ങള്‍ എന്നിവരുമുണ്ടാകും.
സംഘശതാബ്ദിയുടെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും നടന്ന വിജയദശമി മഹോത്സവങ്ങളെക്കുറിച്ച് യോഗത്തില്‍ അവലോകനം ചെയ്യും. നാഗ്പൂരിലെ പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുന്നോട്ടുവട്ട വിഷയങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. ഓരോ പ്രാന്തവും ശതാബ്ദിക്കാലത്ത് നിശ്ചയിച്ചിട്ടുള്ള പരിപാടികള്‍ വിശദീകരിക്കും.
2026 ലെ വിജയദശമിയോടെ എത്തിച്ചേരേണ്ട സംഘടനാ ലക്ഷ്യങ്ങളെക്കുറിച്ച് യോഗം പ്രത്യേകം ചര്‍ച്ച ചെയ്യുമെന്ന് സുനില്‍ ആംബേക്കര്‍ അറിയിച്ചു.
Discussion about this post