ജബല്‍പൂര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് വാര്‍ഷിക കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരില്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ നടക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ 46 സംഘടനാപ്രാന്തങ്ങളില്‍ നിന്നുള്ള 407 കാര്യകര്‍ത്താക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍, അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.
വിജയദശമിയോടെ ആരംഭിച്ച സംഘശതാബദി കാര്യക്രമങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തും. നാഗ്പൂരില്‍ നടന്ന വിജയദശമി പരിപാടിയില്‍ ദലൈലാമയുടെയും മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും ശുഭസന്ദേശങ്ങളോടെയാണ് ശതാബ്ദി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. നാഗ്പൂരിലെ പരിപാടിയില്‍ മാത്രം പൂര്‍ണ ഗണവേഷത്തില്‍ 14,101 സ്വയംസേവകര്‍ പങ്കെടുത്തു. വിദേശത്തു നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു. രാജ്യത്തുടനീളം എല്ലാ കേന്ദ്രങ്ങളിലും വലിയതോതിലാണ് സ്വയംസേവകരും സമൂഹത്തിലെ പ്രമുഖരും പരിപാടികളില്‍ പങ്കെടുത്തത്.

ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഗൃഹ സമ്പര്‍ക്കം വ്യത്യസ്ത കാലയളവുകളിലാണ് ഓരോ സംസ്ഥാനത്തും നടക്കുന്നത്. 25 മുതല്‍ 40 ദിവസം വരെ തുടരുന്ന സമ്പര്‍ക്കത്തിന്റെ ഭാഗമായി ലഘുലേഖകളും സംഘസാഹിത്യങ്ങളുമായി എല്ലാ വീടുകളിലും സ്വയംസേവകരെത്തും. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സമ്പര്‍ക്ക പരിപാടി നടന്നുവരികയാണ്. കുടുംബമൂല്യങ്ങളുടെ സംരക്ഷണം, സാമൂഹിക ഐക്യം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സ്വദേശി, പൗരബോധം എന്നീ പഞ്ചപരിവര്‍ത്തന സന്ദേശമാണ് സമ്പര്‍ക്കത്തിന്റെ പ്രധാന ഊന്നല്‍.
പഞ്ചായത്ത് തലത്തില്‍ സമൂഹത്തെ ഒരുമിച്ച് ചേര്‍ത്ത് നടത്തുന്ന ഹിന്ദു സമ്മേളനങ്ങള്‍, ജില്ലാ തലത്തില്‍ നടക്കാനിരിക്കുന്ന പൗരപ്രമുഖരുടെ യോഗങ്ങള്‍, സദ്ഭാവനാ യോഗങ്ങള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവയെക്കുറിച്ചും കാര്യകാരിമണ്ഡല്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യും. പഞ്ചപരിവര്‍ത്തനം എന്ന ആശയം സമൂഹത്തിലെ എല്ലാ സംഘടനകളിലും വ്യക്തികളിലും എത്തിക്കുന്നതിനുള്ള പ്രത്യേക പരിശ്രമങ്ങള്‍ നടത്തും. നവംബര്‍ 8, 9 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ബെംഗളൂരുവിലെ സംവാദസഭയില്‍ പങ്കെടുക്കും.
സിഖ് ഗുരു ഗുരു തേഗ് ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷികവും വീര ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികവും പ്രമാണിച്ച് കാര്യകാരി മണ്ഡല്‍ പ്രത്യേക പ്രസ്താവന പുറപ്പെടുവിക്കുമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മഹാകോസല്‍ പ്രാന്ത സംഘചാലക് ഡോ. പ്രദീപ് ദുബെയും പങ്കെടുത്തു.














Discussion about this post